Loading ...

Home Music

അമേരിക്കന്‍ ഗായിക ബോണി പോയിന്റര്‍ അന്തരിച്ചു

ലോസ്‌ആഞ്ചലസ് : അമേരിക്കന്‍ ഗായിക ബോണി പോയിന്റര്‍ അന്തരിച്ചു. 69 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 1950ല്‍ കാലിഫോര്‍ണിയയിലെ ഓ‌ക്ക്‌ലാന്‍ഡില്‍ ജനിച്ച ബോണിയുടെ യഥാര്‍ത്ഥ പേര് പാട്രീഷ്യ ഇവാ പോയിന്റര്‍ എന്നാണ്. ഗ്രാമി ഉള്‍പ്പെടെയുള്ള അവാര്‍ഡുകള്‍ നേടി 70കളിലും 80കളിലും തരംഗമായിരുന്ന പോയിന്റര്‍ സിസ്‌റ്റേ‌ഴ്‌സ് ഗായക സംഘത്തിലെ അംഗമായിരുന്നു.ഇവരുടെ ജംപ്, ഐ ആം സോ എക്സൈറ്റഡ് തുടങ്ങിയ ഗാനങ്ങള്‍ ഏറെ പ്രശ‌സ്‌തമാണ്. സഹോദരി ജൂണ്‍ പോയിന്ററുമായി ചേര്‍ന്നാണ് ബോണി ആദ്യമായി സംഗീത ലോകത്തേക്ക് എത്തിയത്. പിന്നീട് അനീറ്റ, റൂത്ത് എന്നീ സഹോദരിമാരും ഒപ്പം ചേര്‍ന്നു. ജൂണ്‍ പോയിന്റര്‍ 2006ല്‍ മരിച്ചിരുന്നു. à´…നീറ്റ 2015 വരെ സംഘത്തില്‍ തുടര്‍ന്നിരുന്നു.റൂത്ത്, മകളായ ഇസ, ഇസയുടെ മകള്‍ സഡാകോ എന്നിവരാണ് ഇപ്പോള്‍ പോയിന്റര്‍ സിസ്‌റ്റേഴസ് ഗായക സംഘത്തിലെ അംഗങ്ങള്‍. 1975ലെ ' ഫെയറിടെയ്‌ല്‍ ' എന്ന ഗാനത്തിലൂടെയാണ് പോയിന്റര്‍ സിസ്‌റ്റേ‌ഴ്‌സിനെ തേടി ആദ്യ ഗ്രാമി പുരസ്‌കാരം എത്തുന്നത്. 1977ല്‍ ബോണി സിസ്‌റ്റേഴ്‌സില്‍ നിന്നും പിന്മാറിയ ബോണി പിന്നീട് സോളോ കരിയര്‍ തുടരുകയായിരുന്നു. എന്നാല്‍ ഇതിന് ശേഷവും പേയിന്റര്‍ സി‌സ്‌റ്റേഴ്‌സിന് അമേരിക്കയില്‍ ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. 1985ല്‍ 'ജംപ്', 'ഓട്ടോമാറ്റിക് ' എന്നീ ഗാനങ്ങള്‍ക്കും ഗ്രാമി പുരസ്‌കാരങ്ങള്‍ ലഭിച്ചു. 1994ല്‍ ഹോളിവുഡ് വാക്ക് ഒഫ് ഫെയ്‌മിലും പോയിന്റര്‍ സിസ്‌റ്റേ‌ഴ്‌സ് ഇടം നേടി.

Related News