Loading ...

Home Kerala

സംസ്ഥാനത്ത് 10 പ്രദേശങ്ങള്‍ കൂടി കോവിഡ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച പത്ത് പുതിയ പ്രദേശങ്ങള്‍ കൂടി കോവിഡ് ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂര്‍ പെരിയ, തൃശൂര്‍ ജില്ലയിലെ അവണൂര്‍, അടാട്ട്, ചേര്‍പ്പ്, വടക്കേക്കാട്, തൃക്കൂര്‍, ഇരിഞ്ഞാലക്കുട മുന്‍സിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ ആകെ 158 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് പത്ത് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 12 പേരടക്കം വിവിധ ജില്ലകളില്‍ നിന്നുള്ള 34 പേര്‍ രോഗമുക്തരായി. 269 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related News