Loading ...

Home Kerala

മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍

കൊച്ചി: ട്രോളിംഗ് നിരോധന കാലയളവില്‍ തൊഴില്‍രഹിതരാകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍ ലഭിക്കും.
യന്ത്രവല്‍കൃത ബോട്ടുകളിലെ മത്സ്യത്തൊഴിലാളികള്‍, ഫിഷിങ് ഹാര്‍ബറിലെ അനുബന്ധ തൊഴിലാളികള്‍, പീലിംങ് തൊഴിലാളികള്‍ എന്നിവര്‍ക്ക് സൗജന്യ റേഷനായി അപേക്ഷിക്കാം.
സൗജന്യറേഷന്‍ ലഭിക്കുന്നതിനായി അപേക്ഷയും സാക്ഷ്യപത്രവും അതാത് മത്സ്യഭവനുകളിലോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ ജൂണ്‍ 30 നകം നല്‍കണം. അപേക്ഷയോടൊപ്പം ക്ഷേമനിധി പാസ് ബുക്കിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്
(എം.ആര്‍.ഡി നമ്ബര്‍ ഉള്‍പ്പടെ) സമര്‍പ്പിക്കണം. അപേക്ഷാ ഫോം മത്സ്യഭവനുകളിലും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസ് വൈപ്പിനിലും എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിട്ടുള്ള നമ്ബറില്‍ ബന്ധപ്പെടണം. ഫോണ്‍ നമ്ബര്‍: 0484 2394476

Related News