Loading ...

Home Kerala

സംസ്ഥാനത്ത് ഷോപ്പിങ് മാളുകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കും

കൊച്ചി: à´•àµ‡à´¨àµà´¦àµà´°à´‚ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഇളവുകള്‍ക്ക് അനുസൃതമായി സംസ്ഥാനത്ത് മാളുകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കും. കേരളത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളായ കൊച്ചി ഇടപ്പള്ളിയിലെ ലുലു മാള്‍ ഇന്ന് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. തൃപ്രയാറിലെ വൈ മാളും കൊല്ലം ജില്ലയിലെ ആര്‍പി മാളും തുറന്ന് പ്രവര്‍ത്തിക്കും. സെന്‍ട്രല്‍ ​ഗ്രൂപ്പിന്റെ ഷോപ്പിങ് മാളുകള്‍ രാജ്യമൊട്ടാകെ ഇന്നുമുതല്‍ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ സെന്‍ട്രല്‍ ശാഖ തുറക്കുന്നത് സംബന്ധിച്ച്‌ വ്യക്തതയില്ല.കോവിഡിനെ തുടര്‍ന്ന് മാര്‍ച്ച്‌ 24 ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച മാളുകള്‍ രണ്ടര മാസങ്ങള്‍ക്ക് ശേഷമാണ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. à´Žà´¨àµà´±à´°àµâ€à´Ÿàµ†à´¯à´¿à´¨àµâ€à´®àµ†à´¨àµà´±àµ സോണുകളുടേയും, സിനിമാ തിയേറ്ററുകളുടേയും സേവനങ്ങള്‍ ഇപ്പോള്‍ ഉണ്ടാകില്ല. കര്‍ശനമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ പൊതുജനങ്ങളെ അകത്തേക്കു പ്രവേശിപ്പിക്കൂ. പനിയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഉള്ളവരെ മാളില്‍ പ്രവേശിപ്പിക്കില്ല. ശരീരോഷ്മാവ് പരിശോധനകള്‍ക്കായി തെര്‍മല്‍ സ്കാനറും മാളുകളില്‍ സ്ഥാപിക്കും.ലുലു മാളിനുള്ളിലെ പൊതുസ്ഥലങ്ങള്‍ സാനിറ്റേഷന്‍ ടീം ചെറിയ ഇടവേളകളില്‍ അണുവിമുക്തമാക്കുമെന്ന് അധിക‌ൃതര്‍ അറിയിച്ചു. പ്രത്യേക പരിശീലനം നേടിയ പാന്റെമിക് റെസ്‌പോണ്‍സ് ടീം സദാസമയവുമുണ്ടാകും. 1.5 മീറ്റര്‍ അകലം അടയാളപ്പെടുത്തിയ സ്റ്റിക്കറുകളും പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. അനൗണ്‍സ്‌മെന്റുകളുമുണ്ടാകും.

Related News