Loading ...

Home Africa

നൈജീരിയയില്‍ ഈ വര്‍ഷം കൊല്ലപ്പെട്ടത് 620 ക്രൈസ്തവര്‍

നൈറോ​​​ബി: ആ​​ഫ്രി​​ക്ക​​ന്‍ രാ​​ജ്യ​​മാ​​യ നൈ​​​ജീ​​​രി​​​യ​​​യി​​​ല്‍ ഈ ​​​വ​​​ര്‍​​​ഷ​​​ത്തെ ആ​​​ദ്യ​​​ത്തെ അ​​​ഞ്ചു​​​ മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി 620 ക്രൈ​​​സ്ത​​​വ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും നൂ​​​റു​​​ക​​​ണ​​​ക്കി​​​നു ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളും വീ​​​ടു​​​ക​​​ളും ത​​​ക​​​ര്‍​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്ത​​​താ​​​യി ഇ​​​ന്‍റ​​​ര്‍​​​നാ​​​ഷ​​​ണ​​​ല്‍ സൊ​​​സൈ​​​റ്റി ഫോ​​​ര്‍ സി​​​വി​​​ല്‍ ലി​​​ബ​​​ര്‍​​​ട്ടീ​​​സ് ആ​​​ന്‍​​​ഡ് റൂ​​​ള്‍ ഓ​​​ഫ് ലോ ​​​എ​​​ന്ന സം​​​ഘ​​​ട​​​ന ഒ​​​രു റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.

ബോ​​​ക്കോ​​​ഹ​​​റാം, ഫു​​​ലാ​​​നി, ഐ​​​എ​​​സി​​​ന്‍റെ നൈ​​​ജീ​​​രി​​​യ​​​ന്‍ ഘ​​​ട​​​കം എ​​​ന്നി​​​വ ക്രൈ​​​സ്ത​​​വ​​​ര്‍​​​ക്കെ​​​തി​​​രെ​​​യു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ള്‍ വ​​​ര്‍​​​ധി​​​പ്പി​​ച്ച​​​താ​​​യി സം​​​ഘ​​​ട​​​ന​​​യു​​​ടെ റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു. à´«àµâ€‹â€‹â€‹à´²à´¾â€‹â€‹â€‹à´¨à´¿ എ​​​ന്ന ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​ണ് ഇ​​​തി​​​ല്‍ ഭൂ​​​രി​​​ഭാ​​​ഗം കൊ​​​ല​​​ക​​​ളും ന​​​ട​​​ത്തി​​​യ​​​ത്.

സ​​​ര്‍​​​ക്കാ​​​ര്‍ നി​​​സം​​​ഗ​​​മാ​​​യി പെ​​​രു​​​മാ​​​റു​​​ന്ന​​​തി​​​ന്‍റെ​​​യും വി​​​ദേ​​​ശ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ ക​​​ണ്ണ​​​ട​​​യ്ക്കു​​​ന്ന​​​തി​​​ന്‍റെ​​​യും ഫ​​​ല​​​മാ​​​യി അ​​​ക്ര​​​മി​​​സം​​​ഘ​​​ങ്ങ​​​ള്‍ ശ​​​ക്ത​​​മാ​​​വു​​​ക​​​യാ​​​ണ്. 2015 ജൂ​​​ണി​​​നു​​​ശേ​​​ഷം 12,000 ക്രൈ​​​സ്ത​​​വ​​​രാ​​​ണ് നൈ​​​ജീ​​​രി​​​യ​​​യി​​​ല്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ക്രൈ​​​സ്ത​​​വ മ​​​ത​​​മ​​​ര്‍​​​ദ​​​നം ഏ​​​റ്റ​​​വും ഭീ​​​ക​​​ര​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന ലോ​​​ക​​​ത്തി​​​ലെ 12-ാമ​​​ത്തെ രാ​​​ജ്യ​​​മാ​​​ണ് നൈ​​​ജീ​​​രി​​​യ എ​​​ന്ന് ഓ​​​പ്പ​​​ണ്‍ ഡോ​​​ര്‍​​​സ് 2020ന്‍റെ റി​​​പ്പോ​​​ര്‍​​​ട്ടി​​​ല്‍ പ​​​റ​​​യു​​​ന്നു.

Related News