Loading ...

Home National

ചൈനയെ മറികടന്ന് മഹാരാഷ്ട്ര, കോവിഡ് രോഗികളുടെ എണ്ണം 85,975

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായി വര്‍ദ്ധനവ് പ്രകടിപ്പിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ദിനംപ്രതി രോഗികളുടെ എണ്ണം കൂടി വരികയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 3007 പുതിയ കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട് ചെയ്തിരിക്കുന്നത്.ഇതോടെ അകെ രോഗബാധിതരുടെ എണ്ണം 85,975 ആയി ഉയര്‍ന്നു. ചൈനയുടെ 83,036 രോഗബാധിതര്‍ എന്ന കണക്കിനെയാണ് സംസ്ഥാനം മറികടന്നിരിക്കുന്നത്. മൂവായിരത്തില്‍ അധികം രോഗികളാണ് സംസ്ഥാനത്ത് മാത്രമായി മരണപ്പെട്ടത്.ആശുപത്രികളിലും മറ്റും രോഗികളാല്‍ നിറഞ്ഞിരിക്കുകയാണ്. ഇതിനാല്‍ തന്നെ മറ്റ് അസുഖവുമായി വരുന്നവര്‍ക്ക് അത്യാവശ്യ ചികിത്സപോലും ലഭിക്കാത്ത അവസ്ഥയാണ്. മൃതദേഹങ്ങള്‍ ഹാളിലും, രോഗികള്‍ തറയിലുമാണ് കിടക്കുന്നത് എന്ന റിപ്പോട്ടുകള്‍ പോലും ഇതിനിടെ പുറത്തിറങ്ങിയിരുന്നു. à´¸à´°àµâ€à´•àµà´•à´¾à´°àµâ€ രോഗത്തെ നിയന്ത്രിക്കുന്നതില്‍ പൂര്‍ണ്ണ പരാജയമായി മാറുന്ന കാഴ്ചയാണ് മാസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. à´¤à´®à´¿à´´àµà´¨à´¾à´Ÿàµà´Ÿà´¿à´²àµâ€ 1500ല്‍ അധികം കേസുകളാണ് ഞായറാഴ്ച മാത്രം റിപ്പോ‍ര്‍ട്ട് ചെയ്തത്. ഇവിടെ ഇതുവരെ 31,667 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 269 പേര്‍ക്ക് ജീവഹാനിയും സംഭവിച്ചു. രാജ്യ തലസ്ഥാനത്ത് ഇതുവരെ 27,654 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 761 പേര്‍ മരിക്കുകയും ചെയ്തു. ഗുജറാത്തില്‍ 19,592 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 1219 പേര്‍ ഇതുവരെ മരിച്ചു.

രാജ്യത്താകെ കോവിഡ് ബാധിതരുടെ എണ്ണം 2.5 ലക്ഷം കവിഞ്ഞു. ലോകത്തില്‍ കോവിഡ് രോഗികളുട എന്നതില്‍ ഇന്ത്യ ആറാം സ്ഥാനത്താണ്. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 70 ലക്ഷം പിന്നിട്ടു. 70,27,191 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4,03,080 പേര്‍ മരിക്കുകയും ചെയ്തു. യുഎസില്‍ 19,92,453 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,12,141 പേര്‍ മരണത്തിനു കീഴടങ്ങി. ബ്രസീലില്‍ 6,77,553 പേര്‍ക്കും റഷ്യയില്‍ 467,673 പേര്‍ക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Related News