Loading ...

Home cinema

ചിരഞ്ജീവി സര്‍ജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ ലോകം

കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് സിനിമാ ലോകം. ഈ വാര്‍ത്ത തന്റെ ഹൃദ​യത്തെ തകര്‍ത്തുവെന്ന് നടി രശ്മിക മന്ദാന ട്വീറ്റ് ചെയ്തു. വളരെ പ്രതിഭാശാലിയായ നടനായിരുന്നു ചിരഞ്ജീവിയെന്നും , ഈ മരണം വിശ്വസിക്കാനാകുന്നില്ലെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു. ആ പുഞ്ചിരി മറക്കാനാവില്ലെന്ന് നടി പ്രിയ മണി ട്വീറ്റ് ചെയ്തു. ക്രിക്കറ്റ് താരം അനില്‍ കുംബ്ലെയും ചിരഞ്ജീവിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.ഹൃദയസ്തംഭനമാണ് ചിരഞ്ജീവിയുടെ മരണകാരണം. ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച്ച ജയനഗറിലെ സാഗര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുടുംബത്തിലേക്ക് പുതിയ അതിഥി വന്നെത്തുന്നതിന്റെ സന്തോഷത്തിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍ എന്നതാണ് ഏറെ വേദനാജനകം.ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്ന രാജ് മൂന്ന് മാസം ​ഗര്‍ഭിണിയാണ്. 2018-ലായിരുന്നു മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും വിവാഹം.ഏറെ നാളായുള്ള പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ബസവന്‍ഗുഡിയിലെ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ച ചിരഞ്ജീവിയുടെ മൃതദേഹത്തില്‍ താരങ്ങളായ യഷ്, അര്‍ജുന്‍ എന്നിവരടക്കം നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തി.തെന്നിന്ത്യന്‍ നടന്‍ അര്‍ജുന്‍ സര്‍ജയുടെ ബന്ധു കൂടിയായ സര്‍ജ ഇരുപത്തിരണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.2009ല്‍ പുറത്തിറങ്ങിയ വായുപുത്ര ആയിരുന്നു ആദ്യചിത്രം

Related News