Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് ഇന്ന് 91 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 91 പേ​ര്‍​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 27 പേ​ര്‍ തൃ​ശൂ​ര്‍ ജി​ല്ല​യി​ലാ​ണ്. മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 14 പേ​ര്‍​ക്കും, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 13 പേ​ര്‍​ക്കും, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ 8 പേ​ര്‍​ക്കും, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ 5 പേ​ര്‍​ക്ക് വീ​ത​വും, ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ 4 പേ​ര്‍​ക്കും, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ 3 പേ​ര്‍​ക്ക് വീ​ത​വും, വ​യ​നാ​ട് ജി​ല്ല​യി​ല്‍ 2 പേ​ര്‍​ക്കും, പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ഒ​രാ​ള്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​ല്‍ 73 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും (യു​എ​ഇ-42, കു​വൈ​റ്റ്-15, ഒ​മാ​ന്‍-5, റ​ഷ്യ-4, നൈ​ജീ​രി​യ-3, സൗ​ദി അ​റേ​ബ്യ-2, ഇ​റ്റ​ലി-1, ജോ​ര്‍​ദാ​ന്‍-1) 15 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും (മ​ഹാ​രാ​ഷ്ട്ര-6, ത​മി​ഴ്നാ​ട്-6, ഡ​ല്‍​ഹി-2, ക​ര്‍​ണാ​ട​ക-1) വ​ന്ന​താ​ണ്. à´¤àµƒâ€‹à´¶àµ‚​ര്‍ ജി​ല്ല​യി​ലെ ഒ​രാ​ള്‍​ക്ക് സ​ന്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ചു. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ര​ണ്ട് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

രോ​ഗം സ്ഥി​രി​ക​രി​ച്ച്‌ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡി​നി ചാ​ക്കോ (41) മ​ര​ണ​മ​ട​ഞ്ഞു. ഇ​തോ​ടെ 16 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​മ​ട​ഞ്ഞ​ത്. മാ​ലി​ദ്വീ​പി​ല്‍ നി​ന്നെ​ത്തി​യ ഇ​ദ്ദേ​ഹ​ത്തി​ന് ഗു​രു​ത​ര വൃ​ക്ക​രോ​ഗ​വും ശ്വാ​സ​ത​ട​സ​വു​മു​ണ്ടാ​യി​രു​ന്നു.

രോ​ഗം സ്ഥി​രി​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 11 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള അ​ഞ്ചു പേ​രു​ടെ​യും, പാ​ല​ക്കാ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ (കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ള്‍) ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ര​ണ്ടു പേ​രു​ടെ​യും പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് നെ​ഗ​റ്റീ​വാ​യ​ത്. 1174 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്. 814 പേ​ര്‍ കോ​വി​ഡ് മു​ക്ത​രാ​യി.

Related News