Loading ...

Home Gulf

സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ ഇന്നലെ 3045 പേ​ര്‍​ക്ക് കൂ​ടി കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം 1,01914 ആ​യി ഉയര്‍ന്നിരിക്കുകയാണ്. 36 പേ​രാ​ണ് 24 മ​ണി​ക്കൂ​റി​നിടെ കൊറോണ വൈറസ് രോഗം ബാധിച്ച്‌ മരണപ്പെട്ടിരിക്കുന്നത്. ഒ​രു ദി​വ​സം രേ​ഖ​പ്പെ​ടു​ത്തു​ന്ന ഏ​റ്റ​വും കൂ​ടി​യ മ​ര​ണ​നി​ര​ക്കാ​ണി​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കൊറോണ വൈറസ് രോഗ മ​ര​ണം 712 ആ​യിരിക്കുന്നു. 1026 പേ​ര്‍​ക്ക് കൂ​ടി കോവിഡ് രോ​ഗ​മു​ക്തി​യാ​യ​തോ​ടെ ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ 28,385 ആ​യി കു​റ​ഞ്ഞു. 1564 പേ​ര്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ് ഉള്ളത്.മ​ക്ക​യി​ല്‍ 11 പേ​രും ജി​ദ്ദ​യി​ല്‍ 17 പേ​രും 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങിയിരിക്കുകയാണ്. à´±à´¿â€‹à´¯à´¾â€‹à´¦à´¿â€‹à´²àµâ€ നാ​ല് പേ​രും മ​ദീ​ന, ദ​മ്മാം, ഹൊ​ഫൂ​ഫ്, ത​ബൂ​ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഓ​രോ​രു​ത്ത​ര്‍ വീ​ത​വും ഞാ​യ​റാ​ഴ്ച മ​ര​ണ​പ്പെ​ട്ടു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ല്‍ 25,036 കൊറോണ വൈറസ് പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് മൊ​ത്തം 9,58,237 പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്നു. സൗ​ദി​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ പ്ര​വി​ശ്യ​യി​ല്‍ കൊറോണ വൈറസ് രോ​ഗ​വ്യാ​പ​നം നി​യ​ന്ത്ര​ണാ​തീ​ത​മാ​വു​ക​യാ​ണ്. ജി​ദ്ദ​യി​ല്‍ 247 ഉം ​മ​ക്ക​യി​ല്‍ 278 ഉം ​പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് മൂ​ലം മ​ര​ണം സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. സൗ​ദി​യു​ടെ 175 ചെ​റു​തും വ​ലു​തു​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​തി​ന​കം കൊറോണ വൈറസ് രോഗ ബാ​ധ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.റി​യാ​ദി​ല്‍ ഞാ​യ​റാ​ഴ്ച 717 പേ​ര്‍​ക്കും മ​ക്ക 623, ജി​ദ്ദ 351, ദ​മ്മാം 257, ഹൊ​ഫൂ​ഫ് 152, ഖ​തീ​ഫ് 120, മ​ദീ​ന 110, താ​യി​ഫ് 95, അ​ല്‍​ഖോ​ബാ​ര്‍ 62, ജു​ബൈ​ല്‍ 60, അ​ല്‍ മു​ബ​റ​സ് 34, ദ​ഹ്റാ​ന്‍ 31, ഹ​ഫ​ര്‍ അ​ല്‍ ബാ​ത്തി​ന്‍ 27, ജി​സാ​ന്‍ 27 പേ​ര്‍​ക്ക് പു​തി​യ​താ​യി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു.

Related News