Loading ...

Home International

മൂന്നാം തവണയും മത്സരിക്കാമായിരുന്നുവെങ്കിൽ​? ‘മിഷേൽ വിവാഹ​മോചനം തേടിയേക്കു’മെന്ന്​ ഒബാമ

ലോസ്​ആഞ്ചലസ്​: നർമം കലർന്ന സംഭാഷണത്തിലൂടെ ജനഹൃദയങ്ങൾ കവർന്നയാളാണ്​ അമേരിക്കൻ പ്രസിഡൻറ്​ ബരാക്​ ഒബാമ. ​മൂന്നാം തവണയും പ്രസിഡൻറ്​ സ്ഥാനത്തേക്ക്​ മത്സരിക്കാൻ കഴിയുമായിരുന്നെങ്കിൽ എന്ന ടെലിവിഷൻ അവതാരക​െൻറ ചോദ്യത്തിന്​  ഒബാമയുടെ മറുപടി ‘‘മിഷേൽ വിവാഹമോചനം തേടിയേക്കു’’മെന്നായിരുന്നു. എബിസി ചാനലി​ലെ " ജിമ്മി കിമ്മേൽ ലൈവ്​" എന്ന നൈറ്റ്​ ഷോയിലാണ്​ ഒബാമയുടെ ട്രോൾ.ഒബാമ പുറത്തുപോവുക അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻറ്​ ആയിട്ടായിരിക്കുമെന്ന റിപ്പബളക്കൻ സ്ഥാനാർഥി റൊനാൾഡ്​ ട്രംപി​െൻറ ട്വീറ്റിനെയും അദ്ദേഹം ട്രോളി.  ‘‘താൻ പുറത്തുപോവുക ഏറ്റവും കുറഞ്ഞത്​ പ്രസിഡൻറ്​ ആയാണല്ലോ’’ എന്നായിരുന്നു ട്രംപിനുള്ള മറുപടി.പുലർകാലങ്ങളിൽ താൻ സമാർട്ട്​ഫോണുമായി ട്വീറ്റ്​ ചെയ്​തിരിക്കില്ലെന്നും ട്രംപി​നെ പരിഹസിച്ചുകൊണ്ട്​ അദ്ദേഹം പറഞ്ഞു. തന്നെ കളിയാക്കുന്നവരെ അപമാനിക്കാൻ പുലർച്ചെ മൂന്നു മണിക്ക്​ ട്വീറ്റ്​ ചെയ്യാനൊന്നുമില്ല എന്നായിരുന്നു അദ്ദേഹത്തി​െൻറ മറുപടി. ടെലിവിഷനിൽ ട്രംപിനെ കാണു​േമ്പാ​ഴെല്ലാം ചിരിക്കാറുണ്ടെന്നും ഒബാമ കളിയാക്കി.
ഒബാമയുടെ രണ്ടാം ഘട്ട പ്രസിഡൻറ്​ കാലാവധി ജനുവരി 20 ന്​  അവസാനിക്കും.

Related News