Loading ...

Home Education

വിദ്യാലയങ്ങള്‍ തുറക്കുന്നത് ഓഗസ്റ്റ് 15ന് ശേഷം; കേന്ദ്രം

രാജ്യത്തെ സ്‌കൂളുകളും കോളജുകളും ഓഗസ്റ്റ് 15ന് ശേഷം തുറന്നേക്കുമെന്ന് കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സാഹചര്യങ്ങള്‍ അനുകൂലമാകുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിക്കുകയുമാണെങ്കില്‍ ഓഗസ്റ്റില്‍ തന്നെ സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.മാര്‍ച്ച്‌ 24ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ രാജ്യത്തെ സ്‌കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണ്. ഓഗസ്റ്റ് 15ന് മുമ്ബ് തന്നെ സിബിഎസ്‌ഇ പരീക്ഷകളുടെ പുറത്തുവരാനുള്ള ഫലങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ജുലൈ ഒന്ന് മുതല്‍ 15 വരെ സിബിഎസ്‌ഇ പരീക്ഷകളും ജൂലൈ 1 മുതല്‍ 12 വരെ ഐസിഎസ്‌ഇ പരീക്ഷകളും നടക്കുമെന്നും മന്ത്രി അറിയിച്ചുനിലവില്‍ കേരളത്തിലുള്‍പ്പെടെ ഓണ്‍ലൈന്‍ വഴിയാണ് കുട്ടികള്‍ക്ക് ക്ലാസുകള്‍ നടക്കുന്നത്. à´œàµ‚ലൈ മുതല്‍ സ്‌കൂളുകള്‍ തുറന്നേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ജൂലൈക്ക് ശേഷമേ കേന്ദ്രം ഇതേ കുറിച്ച്‌ ആലോചിക്കുകയുള്ളുവെന്നാണ് കേന്ദ്രം ഇപ്പോള്‍ വ്യക്തമാക്കുന്നത്.

Related News