Loading ...

Home Kerala

മൂന്നാംദിനവും മൂന്നക്കം കടന്നു;സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: ആ​ശ​ങ്ക​യു​യ​ര്‍​ത്തി സം​സ്ഥാ​ന​ത്ത് ഇ​ന്നും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന​ക്കം ക​ട​ന്നു. ഇ​ന്ന് 107 പേ​ര്‍​ക്ക് ആ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ല​പ്പു​റം ജി​ല്ല​യി​ല്‍ 27 പേ​ര്‍​ക്കും തൃ​ശൂ​രി​ല്‍ 26 പേ​ര്‍​ക്കും രോ​ഗ​ബാ​ധ​യു​ണ്ടാ​യി. പ​ത്ത​നം​തി​ട്ട 13, കൊ​ല്ലം ഒ​മ്ബ​ത്, ആ​ല​പ്പു​ഴ ഏ​ഴ്, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ ആ​റ് പേ​ര്‍​ക്ക് വീ​തം, തി​രു​വ​ന​ന്ത​പു​രം നാ​ല്, കോ​ട്ട​യം, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് വീ​തം, ക​ണ്ണൂ​ര്‍ ര​ണ്ട്, ഇ​ടു​ക്കി ജി​ല്ല​യി​ല്‍ ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​ല്‍ 71 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും (യു​എ​ഇ-39, കു​വൈ​റ്റ്-21, സൗ​ദി അ​റേ​ബ്യ-​നാ​ല്, റ​ഷ്യ-​ര​ണ്ട്, താ​ജി​ക്കി​സ്ഥാ​ന്‍-​ര​ണ്ട്, ഖ​ത്ത​ര്‍-​ഒ​ന്ന്, ഒ​മാ​ന്‍-​ഒ​ന്ന്, ഇ​റ്റ​ലി-​ഒ​ന്ന്) 28 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും (മ​ഹാ​രാ​ഷ്ട്ര-15, ത​മി​ഴ്‌​നാ​ട്-​ഏ​ഴ്, ഡ​ല്‍​ഹി-​നാ​ല്, ഗു​ജ​റാ​ത്ത്-​ഒ​ന്ന്, തെ​ലു​ങ്കാ​ന-​ഒ​ന്ന്) വ​ന്ന​താ​ണ്. à´¸â€‹à´®àµà´¬â€‹à´°àµâ€â€‹à´•àµà´•â€‹à´¤àµà´¤à´¿â€‹à´²àµ‚​ടെ എ​ട്ട് പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ മൂ​ന്ന് പേ​ര്‍​ക്കും മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ ര​ണ്ട് പേ​ര്‍​ക്ക് വീ​ത​വും കൊ​ല്ലം ജി​ല്ല​യി​ലെ ഒ​രാ​ള്‍​ക്കു​മാ​ണ് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്.

ചി​കി​ത്സ​യി​ലാ​യി​രു​ന്ന 41 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നു​ള്ള 14 പേ​രു​ടെ​യും (ര​ണ്ട് പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ള്‍), കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ആ​റ് പേ​രു​ടെ​യും, പാ​ല​ക്കാ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള അ​ഞ്ച് പേ​രു​ടെ വീ​ത​വും, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള മൂ​ന്ന് പേ​രു​ടെ വീ​ത​വും, തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് (തൃ​ശൂ​ര്‍ സ്വ​ദേ​ശി) ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ഓ​രോ​രു​ത്ത​രു​ടെ വീ​ത​വു​മാ​ണ് പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​ത്. ഇ​തോ​ടെ 1095 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച്‌ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 803 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,91,481 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ല്‍ 1,89,765 പേ​ര്‍ വീ​ട്/​സ്ഥാ​പ​ന ക്വാ​റ​ന്‍റൈ​നി​ലും 1716 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 277 പേ​രെ​യാ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4316 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ 83,875 വ്യ​ക്തി​ക​ളു​ടെ (ഓ​ഗ്‌​മെ​ന്‍റ​ഡ് സാ​മ്ബി​ള്‍ ഉ​ള്‍​പ്പെ​ടെ) സാ​മ്ബി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ല​ഭ്യ​മാ​യ 79,957 സാ​മ്ബി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​ണ്.

ഇ​തു​കൂ​ടാ​തെ സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക സ​മ്ബ​ര്‍​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ള്‍ മു​ത​ലാ​യ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് 22,324 സാ​മ്ബി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​തി​ല്‍ 20,362 സാ​മ്ബി​ളു​ക​ള്‍ നെ​ഗ​റ്റീ​വ് ആ​യി. 5,731 റി​പ്പീ​റ്റ് സാ​മ്ബി​ള്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 1,11,930 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

Related News