Loading ...

Home International

ഓസ്ട്രേലിയയിലേക്ക് പോകരുതെന്ന് സ്വദേശികളോട് ചൈനീസ് മന്ത്രാലയം

ബീജിംഗ്: ഇന്ത്യയ്‌ക്കെതിരെ പടയൊരുക്കവുമായെത്തിയ ചൈനയുടെ അടവുകള്‍ തെറ്റിയതോടെ ഓസ്‌ട്രേലിയക്കെതിരെയായി അടുത്ത കണ്ണ്. ഓസ്‌ട്രേലിയയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ചൈനീസ് മന്ത്രാലയം രാജ്യത്തെ എല്ലാ പൗരന്മാരോടും ആവശ്യപ്പെട്ടിരിക്കുകയാണ്. കൊവിഡിന് കാരണം ചൈനയാണെന്ന് ആരോപിച്ച്‌ വംശീയ വിവേചനവും ആക്രമണവും വ്യാപകമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ചൈനീസ് സര്‍ക്കാരിന്റെ തീരുമാനം.സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രാലയം ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കി. കൊവിഡിന് കാരണക്കാരായ ചൈനയുമായുള്ള ബന്ധം വെട്ടിച്ചുരുക്കാന്‍ യു.എസ്, ജപ്പാന്‍, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ തയ്യാറെടുത്തിരുന്നു. കൊവിഡുമായി ബന്ധപ്പെട്ട് ചൈനയ്‌ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യവുമായി നേരത്തെ ഓസ്‌ട്രേലിയ രംഗത്തെത്തിയിരുന്നു. à´‡à´¤àµà´®à´¾à´¯à´¿ ബന്ധപ്പെട്ട് ചൈനയിലേക്ക് അന്വേഷണ സംഘത്തെ അയക്കണമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ആവശ്യത്തിന് ഓസ്‌ട്രേലിയ പിന്തുണ നല്‍കിയിരുന്നു.കൊവിഡിനെ നേരിടുന്നതില്‍ ചൈന പരാജയപ്പെട്ടെന്നും ഓസ്‌ട്രേലിയ കുറ്റപ്പെടുത്തിയിരുന്നു. ഓസ്‌ട്രേലിയയുടെ ആരോപണത്തിന് മറപടിയുമായി ചൈന രംഗത്തെത്തിയിരുന്നു. അന്നുമുതലെ ചൈന ഓസ്ട്രേലിയെ മറ്റൊരു ശത്രുവായി കണ്ടു. അതിന്‍െറ തുര്‍ടച്ചയായിട്ടാണ് പുതിയ നീക്കം.

Related News