Loading ...

Home USA

വിവാദ പരാമർശവുമായി ട്രംപ്;ഇന്ത്യയും ചൈനയും കൃത്യമായി കൊവിഡ് പരിശോധന നടത്തുന്നില്ല

വാഷിംഗ്ടണ്‍:ഇന്ത്യയും ചൈനയും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്കയെക്കാള്‍ പിന്നില്‍ നില്‍ക്കുന്നതു കൊവിഡ് രോഗികള്‍ ഇല്ലാത്തതുകൊണ്ടല്ല, മറിച്ചു കൂടുതല്‍ ആളുകളില്‍ കൃത്യമായി കൊറോണവൈറസ് പരിശോധന നടത്താത്തതുകൊണ്ടാണ് പ്രസിഡന്റ് ട്രംപ്.ജൂണ്‍ 5 വെള്ളിയാഴ്ച മെയ്ന്‍ പ്യൂരിറ്റന്‍ മെഡിക്കല്‍ പ്രോഡക്റ്റില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് ട്രംപ് തന്റെ അഭിപ്രായം വ്യക്തമാകിയത്

കൂടുതല്‍ പരിശോധന നടത്തുകയാണെങ്കില്‍ ഇന്ത്യയിലും ചൈനയിലും അമേരിക്കയിലേക്കാള്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാവുമെന്നുമാണ് ട്രംപിന്‍െ വാദം. അമേരിക്കയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുമ്ബോഴാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറ്റ് രാജ്യങ്ങള്‍ക്കെതിരെവിമര്‍ശനവുമായി .രംഗത്തെത്തിയിരിക്കുന്നത്

ഞങ്ങള്‍ ഇതിനോടകം 20 മില്യണ്‍ പരിശോധനകള്‍ നടത്തിക്കഴിഞ്ഞു. à´’രു കാര്യം. ശ്രദ്ധിക്കേണ്ടത് നിങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്കും കൂടുതല്‍ കേസുകള്‍ ഉണ്ടാകും,' ട്രംപ് ആവര്‍ത്തിച്ചു

കൊവിഡ് ഏറ്റവും മാരകമായി ബാധിച്ച രാജ്യമാണ് അമേരിക്ക. 1,965,912, കേസുകളാണ് ഇതുവരെ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 111,394 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, ഇന്ത്യയില്‍ 236657 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 6642 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച്‌ മരിച്ചിട്ടുള്ളത്. ചൈനയില്‍ 83030 ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചത്. 4634 പേരാണ് മരിച്ചത്.

Related News