Loading ...

Home sports

ഇന്ത്യന്‍ താരങ്ങളുടെ ശമ്പളം വെട്ടികുറക്കില്ലെന്ന് ബി.സി.സി.ഐ

കൊറോണ വൈറസ് കൊണ്ടുവന്ന സാമ്ബത്തിക പ്രതിസന്ധിക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ ശമ്ബളം വെട്ടികുറക്കില്ലെന്ന് ബി.സി.സി.ഐ ട്രെഷറര്‍ അരുണ്‍ ധുമാല്‍. കൂടാതെ ബി.സി.സി.ഐ തങ്ങളുടെ തൊഴിലാളികളില്‍ ആരെയും ഒഴിവാക്കാനും ഉദ്ദേശം ഇല്ലെന്നും അരുണ്‍ ധുമാല്‍ വ്യക്തമാക്കി. അതെ സമയം സാമ്ബത്തിക പ്രതിസന്ധി മുന്‍പില്‍കണ്ടുകൊണ്ട് ചിലവ് ചുരുക്കല്‍ നടപടികള്‍ കൊണ്ടുവരുമെന്നും ബി.സി.സി.ഐ ട്രെഷറര്‍ വ്യക്തമാക്കി.കൊറോണ വൈറസ് ബാധ വരുന്നതിന്റെ മുന്‍പ് തന്നെ ചിലവ് ചുരുക്കല്‍ നടപടികള്‍ ബി.സി.സി.ഐ ആരംഭിച്ചിരുന്നതായും നേരത്തെ തന്നെ യാത്രയുമായും ഹോസ്പിറ്റാലിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചിലവ് ചുരുക്കല്‍ ആരംഭിച്ചിട്ടുണ്ടെന്നും ബി.സി.സി.ഐ വ്യക്തമാക്കി. à´¨àµ‡à´°à´¤àµà´¤àµ† വെസ്റ്റിന്‍ഡീസ്, ഓസ്ട്രേലിയ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ താരങ്ങളുടെ ശമ്ബളം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വെട്ടികുറച്ചിരുന്നു.

Related News