Loading ...

Home Kerala

മഹാപ്രളയം അതിവര്‍ഷം മൂലമാണെന്ന് കെ.എസ്.ഇ.ബി; ഇത്തവണ ഡാം തുറക്കേണ്ടി വരില്ലെന്നും സത്യവാങ്മൂലം

കൊച്ചി: 2018ലെ മഹാപ്രളയം അതിവര്‍ഷം മൂലമാണെന്ന് ആവര്‍ത്തിച്ച്‌ കെ.എസ്.ഇ.ബി. ഈ വര്‍ഷം കാലാവസ്ഥ പ്രവചനമരുസരിച്ച്‌ ഇടുക്കിയിലെ ഡാമുകള്‍ തുറക്കേണ്ടിവരില്ലെന്നും അതിവര്‍ഷമുണ്ടായാല്‍ ഡാം തുറക്കുമെങ്കിലും ഏതു സാഹചര്യവും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്നും കെ.എസ്.ഇ.ബി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.പ്രളയത്തിന് കാരണം അതിവര്‍ഷമാണെന്ന സര്‍ക്കാര്‍ നിലപാട് തന്നെയാണ് കെ.എസ്.ഇ.ബിയും ആവര്‍ത്തിച്ചിരിക്കുന്നത്. ശരാശരിയേക്കാള്‍ 168% മഴ അധികമായി 2018ല്‍ ലഭിച്ചു. അണക്കെട്ടുകള്‍ തുറന്നതാണ് പ്രളയകാരണം എന്ന വാം ശരിയല്ല. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടിയ മഴ പെയ്യുന്ന സാഹചര്യത്തില്‍ അണക്കെട്ടുകള്‍ തുറക്കേണ്ടിവരും.ഈ വര്‍ഷം അണക്കെട്ടുകള്‍ തുറക്കേണ്ടി വരില്ലെന്നാണു കാലാവസ്ഥ പ്രവചനം. കെ.എസ്.ഇ.ബിയുടെ അണക്കെട്ടുകളില്‍ സംഭരണ ശേഷിയുടെ 23.9% മാത്രം വെള്ളമാണുള്ളത്. അണക്കെട്ടുകളിലെ ജലനിരപ്പ് ശാസ്ത്രീയമായി നിരീക്ഷിക്കുന്നുണ്ട്. ഇടുക്കിയിലെ ആറു ജനറേറ്ററുകളില്‍ നാലെണ്ണമേ പ്രവര്‍ത്തിക്കുന്നുള്ളു. ഏതെങ്കിലും കാരണവശാല്‍ പ്രളയമുണ്ടായാല്‍ നേരിടാന്‍ സജ്ജമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നുവിട്ടതാണ് പ്രളയത്തിന്റെ കാരണമെന്നും ഡാം മാനേജ്‌മെന്റ്ല്‍ ഗുരുതരമായ പാളിച്ചയുണ്ടായെന്നും ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കെ.എസ്.ഇ.ബി വിശദീകരണം നല്‍കിയത്.

Related News