Loading ...

Home National

ഇന്ത്യയ്ക്ക് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കോവിഡ്-19 വ്യാപനം സംബന്ധിച്ച്‌ ഇന്ത്യയ്ക്ക് വീണ്ടും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. രോഗത്തിന് മുന്നില്‍ ആശ്വസിക്കേണ്ട അവസ്ഥയിലല്ല ഇന്ത്യയെന്നാണ് ലോകാരോഗ്യ സംഘടന ഇന്ത്യയെ അറിയിച്ചിരിക്കുന്നത്. 130 കോടിയോളം ജനങ്ങള്‍ പല സാമൂഹിക ചുറ്റുപാടില്‍ കഴിയുന്നതിനാല്‍ ഏത് സമയത്തും സ്ഥിതി ഗുരുതരമാകുമെന്ന് അടിയന്തര ആരോഗ്യവിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ റയാന്‍ അറിയിച്ചു.രോഗ വ്യാപനം നിയന്ത്രിക്കാന്‍ മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ രാജ്യത്ത് ഘട്ടംഘട്ടമായി പിന്‍വലിക്കുകയാണ്. ഇതാണ് അടിയന്തരമായി മുന്നറിയിപ്പ് നല്‍കാന്‍ ലോകാരോഗ്യ സംഘടനയെ പ്രേരിപ്പിച്ചത്. ഈ തീരുമാനത്തിലൂടെ മൂന്നാഴ്ച കൊണ്ട് ഇന്ത്യയില്‍ വന്‍ തോതിലാണ് കൊവിഡ് രോഗികളുടെ എണ്ണം കൂടിയതെന്നും മൈക്കല്‍ റയാന്‍ പറയുന്നു.

Related News