Loading ...

Home Gulf

കുവൈത്തില്‍ 1005 പേര്‍ക്ക് കൂടി കോവിഡ് ഭേദമായി; 487 പുതിയ കേസുകള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2724 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 487 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. 1005 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം31131 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 19282 ഉം ആയി ഉയർന്നു. പുതിയ രോഗികളിൽ 67 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 9095 ആയി.


24 മണിക്കൂറിനിടെ 10 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 254  ആയി. ഇന്ന് മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു . തിരുവനന്തപുരം കടകംപള്ളി ആനയറ സ്വദേശി ശ്രീകുമാർ നായർ(61) ആണ് മരിച്ചത്. കുവൈത്തിൽ 36 മലയാളികളാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 155 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 69 പേർക്കും അഹമ്മദിയിൽ നിന്നുള്ള 138 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 40 പേർക്കും ജഹറയിൽ നിന്നുള്ള 85 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:-

ഫർവാനിയ: 50
ഫിർദൗസ്:18
മെഹ്ബൂല: 38
സഅദ് അൽ അബ്ദുല്ല: 20
ഹവല്ലി: 21
ജലീബ് അൽ ശുയൂഖ്: 32
നിലവിൽ 11595 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 180 പേർക്കു  മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളത് . രാജ്യത്ത് ഇതുവരെ  311624  പേരിൽ കോവിഡ്  ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.

Related News