Loading ...

Home International

നിലപാട് മാറ്റി ലോകാരോഗ്യ സംഘടന;പൊതുസ്ഥലങ്ങളില്‍ എല്ലാവരും മാസ്ക് ധരിക്കണം

ജനീവ: കൊറോണ വൈറസ് വ്യാപനം തടയാന്‍ മാസ്‌ക് ധരിക്കുന്നത് ഗുണകരമെന്ന് ലോകാരോഗ്യ സംഘടന. പൊതുസ്ഥലങ്ങളില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. 'ദ ലാന്‍സെറ്റ്' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.മാസ്‌ക് ധരിക്കുന്നത് വഴി മൂക്കിലൂടെയും വായിലൂടെയുമുള്ള സ്രവങ്ങളിലൂടെ പകരുന്ന രോഗ വ്യാപനം തടയാന്‍ കഴിയുമെന്നതിന് തെളിവ് ലഭിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 60 വയസ് കഴിഞ്ഞവരും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരും മാസ്‌ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. എന്നാല്‍, ആരോഗ്യവാന്‍മാരായ ആളുകള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ മുന്‍ നിലപാട്.പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കണമെന്നും ലോകാരോഗ്യ സംഘടന അഭ്യര്‍ത്ഥിച്ചു. അമേരിക്ക, കാനഡ, ലണ്ടന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നായി 12 സര്‍വ്വകലാശാലകളില്‍ നിന്നും പ്രമുഖ ആശുപത്രികളില്‍ നിന്നുമുള്ള വിദഗ്ധരും ഗവേഷകരും ചേര്‍ന്നാണ് മാസ്‌കിന്റെ പ്രാധാന്യത്തെ കുറിച്ച്‌ പഠനം നടത്തിയത്. അതേസമയം, ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പൊതുസ്ഥലങ്ങളിലും മറ്റും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Related News