Loading ...

Home International

ഏഷ്യന്‍ മേഖലയിലെ എണ്ണവിപണി സംരക്ഷണം: റഷ്യയും ഒപെക് രാജ്യങ്ങളും ധാരണയില്‍

മോസ്‌കോ: ഏഷ്യന്‍ മേഖലയിലെ എണ്ണ ലഭ്യത ഉറപ്പാക്കാനും വിലനിയന്ത്രണം ഉറപ്പുവരുത്താനും റഷ്യ രംഗത്ത്. ഒപെക് രാജ്യങ്ങളും റഷ്യയുടെ എണ്ണ വിപണന പങ്കാളികളുമായ രാജ്യങ്ങളും തമ്മിലാണ് ധാരണയുണ്ടാക്കുന്നത്. നിലവിലെ വ്യാപാര പ്രശ്‌നങ്ങളും കെട്ടികിടക്കുന്ന ക്രൂഡ് ഓയില്‍ വില്‍പ്പനയും പരിഹരിക്കാനാണ് റഷ്യ മുന്‍കൈ എടുക്കുന്നത്.പുതിയ ധാരണപ്രകാരം എണ്ണയുടെ ഉല്പ്പാദനം കുറയും. ഒരു ദിവസം ഒരു കോടി ബാരലുകളുടെ വിതരണമാണ് മെയ്-ജൂണ്‍ മാസത്തില്‍ മാത്രം കുറച്ചത്. അമിതമായ ഉല്പാദനവും വിതരണത്തിനുള്ള സാധ്യത ഇല്ലാതായതും വിപണിയെ ബാധിച്ചിരുന്നു. ഉപഭോഗം കുറഞ്ഞതും എണ്ണ വില പൂജ്യത്തിനും താഴേക്ക് പോയതും എല്ലാ എണ്ണ ഉല്‍പ്പാദന രാജ്യങ്ങളേയും ബാധിച്ചിരുന്നു. à´‡à´•àµà´•à´¾à´°à´£à´¤àµà´¤à´¾à´²àµâ€ ആഗസ്റ്റ് മാസം വരെ ഉല്‍പ്പാദം കുറയ്ക്കാനും വിതരണത്തില്‍ നിയന്ത്രണം വരുത്താനുമായിരുന്നു തീരുമാനം.രാജ്യങ്ങള്‍ കൊറോണ ലോക്ഡൗണ്‍ ലഘൂകരിച്ചതോടെ 20 ഡോളറിലേക്ക് താഴ്ന്ന ബാരല്‍ വിലയില്‍ 6 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. പുതിയ നിരക്ക് 42ലേക്ക് എത്തി എന്ന ആശ്വാസമാണ് രാജ്യങ്ങള്‍ക്കുള്ളത്. നിര്‍ണ്ണായക വീഡിയോ കോണ്‍ഫറന്‍സ് യോഗം റഷ്യയുടെ അധ്യക്ഷതയില്‍ നടക്കുന്നതോടെ വിപണിയിലെ എണ്ണ വിലയില്‍ ധാരണയാകുമെന്നും റഷ്യന്‍ വാണിജ്യ മന്ത്രാലയം അറിയിച്ചു.

Related News