Loading ...

Home International

എല്ല ജോണ്‍സ് - ഫെര്‍ഗൂസണ്‍ കൗണ്‍സില്‍ പ്രഥമ വനിതാ ബ്ളാക്ക് മേയര്‍

ഫെര്‍ഗുസണ്‍ (മിസ്സൗറി ):- ഫെര്‍ഗൂസണ്‍ സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി വനിതാ ബ്ളാക്ക് മേയര്‍ എല്ല ജോണ്‍സ് തിരഞ്ഞെടുക്കപ്പെട്ടു. ജൂണ്‍ 2 ചെവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥി ഹെതര്‍ റോബിനെറ്റിനെയാണ് എല്ല ജോണ്‍സ് പരാജയപ്പെടുത്തിയത്.

പോള്‍ ചെയ്ത വോട്ടുകള്‍ 54 ശതമാനം ജോണ്‍സ് നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് 46 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

2014-ല്‍ നിരായുധനായ ടീനേജര്‍ മൈക്കിള്‍ ബ്രൗണിനെ വൈറ്റ് പൊലീസ് ഓഫീസറായ ഡേരണ്‍ വിന്‍സണ്‍ വെടിവച്ചു കൊന്നതിന്റെ പ്രതിഷേധം അലയടിച്ചുയരുന്നതിനിടയിലാണ് ഫെര്‍ഗൂസണ്‍ കൗണ്‍സിലിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ എല്ല ജോണ്‍സ് ആദ്യമായി വിജയിച്ചതെങ്കില്‍ ' 2020 മെയ് മാസം ജോര്‍ജ്ജ് ഫ്ളോയിഡിന്റെ മരണത്തില്‍ രാജ്യത്ത് പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടയില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് എല്ല ജോണ്‍സ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. à´’മ്ബത് വര്‍ഷം തുടര്‍ച്ചയായി മേയറായിരുന്ന ജെയിംസ് നോലസ്സ് മല്‍സര രംഗത്തു നിന്നും പിന്മാറിയതിനെ തുടര്‍ന്നാണ് ജോണ്‍സ് തിരഞ്ഞെടുക്കപ്പെട്ടത്. ആഫ്രിക്കന്‍ മെതഡിസ്റ്റ് ചര്‍ച്ച്‌ പാസ്റ്ററായ à´Žà´² ജോണ്‍സ് കെമിസ്ററായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

Related News