Loading ...

Home International

കോവിഡ് പ്രതിരോധം; തുര്‍ക്കിയിലെ 15 പട്ടണങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു

കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി തുര്‍ക്കിയിലെ 15 പട്ടണങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. തുര്‍ക്കി ആഭ്യന്തര വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അങ്കാറ, ഇസ്താംബൂള്‍, ഇസ്മിര്‍, ബലികേസിര്‍, ബര്‍സ, എസ്കിസെഹിര്‍, ഗാസിയന്‍ടെപ്, കൈസേരി, കൊകെയ് ലി, കൊനിയ, മനിസ, സക്കരിയ, സാംസന്‍, വാന്‍, സോന്‍കുദാക് എന്നീ പട്ടണങ്ങളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇവിടെ ചന്തകള്‍, പലവ്യജ്ഞന കടകള്‍, കശാപ്പുശാലകള്‍ എന്നിവക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.അതേസമയം തുര്‍ക്കിയില്‍ 167,410 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .രോഗം ബാധിച്ച്‌ 4,630 പേര്‍ മരിച്ചു. അതേസമയം രാജ്യത്ത് ചികിത്സയില്‍ കഴിയുന്ന 602 പേരുടെ നില ഗുരുതരമാണ്. 131,778 പേര്‍ സുഖം പ്രാപിച്ചു.

Related News