Loading ...

Home National

15 ദിവസത്തിനുള്ളില്‍ അതിഥി തൊഴിലാളികളെ തിരിച്ചെത്തിക്കണം: സ്വരം കടുപ്പിച്ച്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: ലാേക്ക് ഡൗണ്‍മൂലം ജോലിചെയ്യുന്ന ഇടങ്ങളില്‍ കുടുങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികളെ ഉടന്‍ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. പതിനഞ്ചുദിസവത്തിനകം നാട്ടിലെത്തിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ സംബന്ധിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നതിനനുസരിച്ച്‌ ട്രെയിനുകള്‍ അനുവദിക്കാന്‍ തടസമില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു.അന്യസംസ്ഥാനതൊഴിലാളികളുടെ യാത്രയ്ക്കായി ജൂണ്‍ മൂന്ന് വരെ 4200 ശ്രമിക് ട്രെയിനുകള്‍ ഓടിച്ചതായി സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ഒരു കോടിയിലധികം കുടിയേറ്റ തൊഴിലാളികളെ അവരുടെ ജന്മദേശങ്ങളിലെത്തിച്ചിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് ട്രെയിന്‍, ബസ് ചാര്‍ജുകള്‍ഈടാക്കരുതെന്നും ഭക്ഷണം ഉള്‍പ്പെടെയുള്ള മറ്റു സൗകര്യങ്ങളും ഉറപ്പാക്കണമെന്നും സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നു.

Related News