Loading ...

Home Kerala

കേരളത്തില്‍ ഞായറാഴ്ച വരെ ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: à´žà´¾à´¯à´±à´¾à´´àµà´š വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലും ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചുഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ മഴ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. à´•à´Ÿà´²à´¾à´•àµà´°à´®à´£ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ മധ്യ പടിഞ്ഞാര്‍ അറബിക്കടലിലും തെക്ക് പടിഞ്ഞാര്‍ അറബിക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 à´•à´¿ മി വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെള്ളിയാഴ്ച ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും ശനിയാഴ്ച ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യകിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവടങ്ങളിലും ഞായറാഴ്ച തമിഴ്നാട്, പുതുച്ചേരി തീരങ്ങളിലും ഗള്‍ഫ് ഓഫ് മാന്നാര്‍ മേഖലയിലും മോശം കാലാവസ്ഥയും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.മേല്‍പറഞ്ഞ കാലയളവില്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. കേരളതീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.

Related News