Loading ...

Home International

സിറിയയില്‍ ഇസ്രായേലിന്റെ ബോംബാക്രമണം; 9 പേര്‍ കൊല്ലപ്പെട്ടു

ടെല്‍അവീവ്: സിറിയക്ക് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം. സിറിയയിലെ ആയുധസംഭരണ കേന്ദ്രത്തിന് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. വടക്കന്‍ ലസിറിയയിലെ മാസ്യാഫ് മേഖലയെയാണ് ആക്രമിച്ചത്. അക്രമത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടതായി സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘടന അറിയിച്ചു.ഇസ്രായേല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ആക്രമിച്ചിരിക്കുന്നതെന്നും മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും സിറിയ ആരോപിച്ചു. കൊല്ലപ്പെട്ട 9 പേരില്‍ 4 പേര്‍മാത്രമാണ് സിറിയന്‍ പൗരന്മാരാണ്. മറ്റുള്ളവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.കഴിഞ്ഞ വര്‍ഷം ജൂലൈ 1ന് ഇസ്രായേല്‍ സിറിയക്ക് നേരെ ആക്രമണം നടത്തിയിരുന്നു. à´¸à´¿à´±à´¿à´¯à´¯àµà´Ÿàµ† സൈനികതാവളങ്ങളാണ് ഇസ്രായേല്‍ തകര്‍ത്ത് കളഞ്ഞത്. ഇസ്രായേലി നെതിരെ ഇറാന്‍ സിറിയയില്‍ ഉണ്ടാക്കുന്ന താവളമാണ് അന്ന് തകര്‍ത്തത്. ഇസ്രായേലിനെ ആക്രമിക്കാന്‍ ലെബനിലേക്ക് കടത്താനിരുന്ന ആയുധശേഖരമാണ് കഴിഞ്ഞ ആക്രമണത്തില്‍ തകര്‍ത്തതെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടിരുന്നു.

Related News