Loading ...

Home health

കോവിഡ് കാലത്ത് കരുതലാകാം; അമ്മമാര്‍ പാലിക്കേണ്ട കുട്ടികള്‍ക്കുള്ള ശുചിത്വ പാഠങ്ങള്‍

പ്രതിരോധശേഷി വികസിക്കുന്നതെ ഉള്ളു എന്നതിനാല്‍ നവജാതശിശുക്കള്‍ക്ക് ഇന്‍ഫെക്ഷനുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, ശിശുക്കളെ അണുക്കളില്‍ നിന്നും ബാക്റ്റീരിയയില്‍ നിന്നും സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം.

എപ്പോഴും ശുചിത്വം പാലിക്കുന്നത് നിങ്ങളുടെ കുട്ടികള്‍ക്ക് രോഗം വരാനുള്ള സാധ്യതയെ ഇല്ലാതാക്കും. ഓരോ ദിവസവും അവര്‍ക്ക് നേരിടേണ്ടി വരുന്ന ബാക്റ്റീരിയകളും അണുക്കളുമാണ് അവരില്‍ രോഗമുണ്ടാക്കുന്നത്. അതിനാല്‍ ശിശുക്കളുടെ സുരക്ഷയ്ക്കായി മാതാപിതാക്കള്‍ നല്ല രീതിയിലുള്ള ശുചിത്വം പാലിക്കേണ്ടതുണ്ട്. à´•àµà´Ÿàµà´Ÿà´¿à´•à´³àµâ€ അധികനേരം ചെലവിടുന്നത് അമ്മയ്ക്കൊപ്പമായതിനാല്‍ അമ്മമാരാണ് ശുചിത്വ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ടത്" - ഹിമാലയ ഡ്രഗ് കമ്ബനി, ആയുര്‍വേദ വിദഗ്ദ്ധ ഡോ. പ്രതിഭാ ബാബ്ഷെറ്റ് പറഞ്ഞു.
മാതാപിതാക്കള്‍ തുടര്‍ച്ചയായി കൈകഴുകണം. കൈകളില്‍ അണുക്കളും ബാക്റ്റീരിയയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് പനി, ഫ്ളൂ പോലുള്ള ഇന്‍ഫെക്ഷനുകള്‍ക്ക് കാരണമാകും."കൈകളിലുള്ള ഹാനികരമായ അണുക്കളെയും ബാക്റ്റീരിയയേയും അകറ്റാന്‍ സോപ്പും വെള്ളവും ഉപയോഗിച്ച്‌ ഏറ്റവും കുറഞ്ഞത് 20 സെക്കന്‍ഡ് എങ്കിലും കൈ കഴുകേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിന് മുമ്ബും നാപ്പി മാറുന്നതിന് മുമ്ബും കൈകള്‍ കഴുകണം. വളര്‍ത്തു മൃഗങ്ങളെ തൊട്ടതിന് ശേഷമോ ഏതെങ്കിലും പ്രതലങ്ങളില്‍ തൊട്ടതിന് ശേഷമോ കുഞ്ഞിന്റെ അടുത്ത് പോകുന്നതിന് മുമ്ബ് കൈകഴുകണം. കുഞ്ഞുങ്ങളെ സ്വയം കൈകഴുകാന്‍ പഠിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് ഏറെ പ്രയോജനകരമാണ്. എപ്പോഴും ഒരു സാനിറ്റൈസര്‍ കൈയില്‍ കരുതുക. കൈകഴുകാന്‍ സാധിക്കാത്ത അവസരത്തില്‍ ഇത് ഉപയോഗിക്കുക

Related News