Loading ...

Home National

ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഉപാധി വച്ച്‌ ഇന്ത്യ;ലഫ്റ്റ്‌നെന്റ് ജനറല്‍ ചര്‍ച്ച നിര്‍ണായകം

ന്യൂഡല്‍ഹി: à´šàµˆà´¨-ഇന്ത്യ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഉപാധികള്‍ വച്ച്‌ ഇന്ത്യ. ചൈനിസ് സേന നിലവിലുള്ള സ്ഥാനത്ത് നിന്ന് പിന്മാറണമെന്നും, ചൈന സൈനിക ഉപകരണങ്ങള്‍ പിന്‍വലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന ലഫ്റ്റ്‌നെന്റ് ജനറല്‍ തലത്തിലുള്ള ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ ഇന്ത്യ അറിയിക്കും.മെയ് ആദ്യവാരം ചൈന ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നു കയറിയെന്നാണ് ഇന്ത്യ പറയുന്നത്. മെയ് ആദ്യവാരത്തിന് മുമ്ബുള്ള സ്ഥാനത്തേക്ക് മാറാന്‍ ചൈനിസ് പട്ടാളം തയ്യാറാവണം. ചൈന വിന്യസിച്ച ടാങ്കുകളും തോക്കുകളും പിന്‍വലിക്കണമെന്ന ഉപാധിയും ഇന്ത്യ മുന്നോട്ട് വെക്കും. ചൈനയ്‌ക്കെതിരെ ശക്തമായ സേനാ വിന്യാസവും ആയുധ വിന്യാസവും ഇന്ത്യ നടത്തിയിരുന്നു.ചൈന ഉപാധികള്‍ അംഗീകരിച്ചാല്‍ ഇന്ത്യ ഇത് പിന്‍വലിക്കാന്‍ തയ്യാറാണെന്നും ഇന്ത്യ വ്യക്തമാക്കുന്നു. ബോഫോഴസ് തോക്കുകള്‍ ഉള്‍പ്പടെ ശക്തമായ സേന വിന്യാസമാണ് ഇന്ത്യ ലഡാക്കില്‍ നടത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാധാരണ ഗതിയില്‍ മേജര്‍ ജനറല്‍,ബ്രിഗേഡിയര്‍ തലത്തിലുള്ള ചര്‍ച്ചകളാണ് ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കങ്ങളില്‍ നടക്കാറ്. കുറച്ച്‌ കൂടി ഉന്നത തലത്തിലുള്ള ചര്‍ച്ചകള്‍ നടത്താനാണ് ഇത്തവണ ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുള്ളത്. ഇത് വിഷയം പരിഹരിക്കാന്‍ ചൈനയ്ക്കുള്ള താല്‍പര്യമാണ് വ്യക്തമാക്കുന്നതെന്നാണ് വിലയിരുത്തല്‍.

Related News