Loading ...

Home Australia/NZ

ഓസ്‌ട്രേലിയയുമായി നിര്‍ണായക കരാറില്‍ ഒപ്പുവെച്ച്‌ ഇന്ത്യ; സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാം

ന്യൂഡല്‍ഹി : സൈനിക താവളങ്ങള്‍ പരസ്പരം പങ്കുവെക്കാനുള്ള ഉടമ്ബടിയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പുവെച്ചു തമ്മില്‍ നിര്‍ണായക സൈനിക കരാറില്‍ ഒപ്പുവെച്ചു . ചൈനയുമായുള്ള സംഘര്‍ഷങ്ങള്‍ വര്‍ധിച്ചിരിക്കെയാണ് ഇന്ത്യ കരാറില്‍ ഒപ്പിട്ടത് . പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും തമ്മില്‍ നടന്ന വിര്‍ച്വല്‍ കൂടിക്കാഴ്ചക്കിടെയാണ് ഉടമ്ബടിയില്‍ ഒപ്പുവെച്ചത് . ഇതുള്‍പ്പെടെ ഏഴ് കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത് .കരാര്‍ പ്രകാരം ഇരുരാജ്യങ്ങളുടെയും സൈന്യത്തിന് ഇരുരാജ്യങ്ങളുടെയും നിയന്ത്രണത്തിലുള്ള സൈനിക താവളങ്ങള്‍ ഉപയോഗിക്കാം . യുദ്ധക്കപ്പലുകള്‍ക്കും യുദ്ധ വിമാനങ്ങള്‍ക്കും സേനാ താവളങ്ങളില്‍ നിന്ന് ഇന്ധനം നിറയ്ക്കാനും അറ്റകുറ്റപ്പണികള്‍ നടത്താനും ഇതുവഴി കഴിയും . à´®àµ‡à´–ലയില്‍ ചൈന ഉയര്‍ത്തുന്ന ഭീഷണികളെ പ്രതിരോധിക്കുന്നതിനാണ് à´ˆ നീക്കം . ഓസ്‌ട്രേലിയയ്ക്കു മുമ്ബ് അമേരിക്കയുമായി സമാനമായ കരാറില്‍ ഇന്ത്യ ഒപ്പുവെച്ചിരുന്നു.ഇതാദ്യമായാണ് ഒരു വിദേശ ഭരണാധികാരിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിര്‍ച്വലായി ഉഭയകക്ഷി ചര്‍ച്ച നടത്തുന്നത് . ഇന്ത്യ- ഓസ്‌ട്രേലിയ പങ്കാളിത്തത്തിന്റെ പുതിയ മാതൃക എന്നാണ് മോദി à´ˆ ചര്‍ച്ചയെ വിശേഷിപ്പിച്ചത് . മികച്ച ചര്‍ച്ചയാണ് നടന്നതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള എല്ലാ സാധ്യകളേപ്പറ്റിയും തങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു .കോവിഡ് പ്രതിസന്ധിയെ à´ˆ സര്‍ക്കാര്‍ അവസരാമായി ആണ് കാണുന്നത് . എല്ലാ മേഖലയിലും പരിഷ്‌കരണങ്ങള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇന്ത്യയില്‍ തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു . ഇതിന്റെ പ്രതിഫലനങ്ങള്‍ താഴെത്തട്ടില്‍ ഉടന്‍ പ്രകടമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു . പ്രതിസന്ധിഘട്ടത്തില്‍ ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ സമൂഹത്തിനെ സംരക്ഷിക്കുന്നതിന് മോദി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു .

Related News