Loading ...

Home International

ഭീകരത: പാകിസ്​താൻ​ നടപടിയെടുത്തില്ലെങ്കിൽ യു.എസ്​ മുന്നിട്ടിറങ്ങും

വാഷിങ്ടൺ: ഭീകര സംഘടനകൾക്കെതിരെ നടപടിയെടുക്കാൻ മടിക്കുന്ന പാകിസ്​താന്​  മുന്നറിയിപ്പുമായി യു.എസ്. ഭീകരതക്കെതിരെ നടപടി എടുത്തില്ലെങ്കിൽ യു.എസ് മുന്നിട്ടിറങ്ങുമെന്ന്​ ഭീകരവിരുദ്ദ പ്രവർത്തനങ്ങൾക്ക് പണം നൽകുന്നത് തടയാൻ നേതൃത്വം നൽകുന്ന ആക്ടിങ് അണ്ടര്‍ സെക്രട്ടറി ആദം സൂബിൻ പറഞ്ഞു.ഭീകര സംഘടനകൾക്കെതിരെ പാകിസ്​താൻ നടപടിയെടുക്കണം. ഇക്കാര്യത്തിൽ പാകിസ്​താനെ സഹായിക്കാനും തയാറാണ്. ഇതൊക്കെ മറികടന്ന്​ ഭീകരവാദികൾക്ക്​ പിന്തുണയും സാമ്പത്തിക സഹായവും നൽകുന്നത് തുടർന്നാൽ ശക്​തമായ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഭീകരവാദത്തിന് പാകിസ്​താൻ തന്നെ നിരവധി തവണ ഇരയായിട്ടുണ്ട്. സ്കൂളുകൾ, മാർക്കറ്റുകൾ, ആരാധനാലയങ്ങൾ തുടങ്ങി നിരവധി ഇടങ്ങളിൽ പല തവണ ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. à´† സന്ദർഭങ്ങളിൽ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിൽനിന്നു പാകിസ്​താൻ പിന്നോട്ടുപോയിട്ടുണ്ട്. ഇസ്‍ലാമിക് സ്റ്റേറ്റിനെ ഭീകരസംഘടനയായി  പ്രഖ്യാപിച്ചത്​ പാകിസ്​താ​െൻറ വലിയ നേട്ടമാണെന്നും ആദം സൂബിൻ ചൂണ്ടിക്കാട്ടി.തെഹ്‍രീകെ താലിബാനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കു​േമ്പാഴും പാക് ചാരസംഘടനയായ ഐ.എസ്.ഐ ഭീകരസംഘടനകൾക്ക് ഇപ്പോഴും സഹായം നൽകുന്നത് തുടരുകയാണ്. ഇതൊരു വലിയ പ്രശ്നമാണെന്നും ആദം സൂബിൻ പറഞ്ഞു.

Related News