Loading ...

Home USA

ചൈ​ന​യി​ല്‍​നി​ന്നു​ള്ള വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്താ​ന്‍ അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ചൈ​ന​യി​ല്‍​നി​ന്നു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്താ​ന്‍ അ​മേ​രി​ക്ക​യു​ടെ നീ​ക്കം. അ​മേ​രി​ക്ക​ന്‍ വി​മാ​ന ക​ന്പ​നി​ക​ള്‍​ക്ക് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ചൈ​ന അ​നു​മ​തി ന​ല്‍​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ജൂ​ണ്‍ 16 മു​ത​ല്‍ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്താ​നാ​ണ് നീ​ക്കം. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് ഉ​ട​ന്‍ ഒ​പ്പു​വെ​ച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

അ​മേ​രി​ക്ക​യി​ല്‍​നി​ന്നു​ള്ള യു​ണൈ​റ്റ​ഡ് എ​യ​ര്‍​ലൈ​ന്‍​സി​നും ഡെ​ല്‍​റ്റ എ​യ​ര്‍​ലൈ​ന്‍​സി​നും ഈ​യാ​ഴ്ച രാ​ജ്യ​ത്തേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ചൈ​ന അ​നു​മ​തി ന​ല്‍​കി​യി​രു​ന്നി​ല്ല. à´‡â€‹à´¤àµ‡â€‹à´¤àµà´¤àµâ€‹à´Ÿâ€‹à´°àµâ€â€‹à´¨àµà´¨à´¾â€‹à´£àµ ചൈ​ന​യി​ല്‍ നി​ന്നു​ള്ള നാ​ല് ക​ന്പ​നി​ക​ളു​ടെ​യും സ​ര്‍​വീ​സു​ക​ള്‍​ക്ക് താ​ല്‍​ക്കാ​ലി​ക വി​ല​ക്കേ​ര്‍​പ്പെ​ടു​ത്താ​ന്‍ അ​മേ​രി​ക്ക​യു​ടെ തീ​രു​മാ​നം.

എ​യ​ര്‍ ചൈ​ന ലി​മി​റ്റ​ഡ്, ചൈ​ന സ​തേ​ണ്‍ എ​യ​ര്‍​ലൈ​ന്‍​സ്, സി​യാ​മെ​ന്‍ എ​യ​ര്‍​ലൈ​ന്‍​സ്, ചൈ​ന ഈ​സ്റ്റേ​ണ്‍ എ​യ​ര്‍​ലൈ​ന്‍​സ് എ​ന്നീ ക​ന്പ​നി​ക​ളാ​ണ് ചൈ​ന​യി​ല്‍​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. വി​മാ​ന സ​ര്‍​വീ​സ് സം​ബ​ന്ധി​ച്ച്‌ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ക​രാ​ര്‍ ചൈ​ന ലം​ഘി​ക്കു​ക​യാ​ണെ​ന്ന് അ​മേ​രി​ക്ക ആ​രോ​പി​ച്ചു.

പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി ചൈ​നീ​സ് ഗ​താ​ഗ​ത വ​കു​പ്പു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​മേ​രി​ക്ക​ന്‍ ട്രാ​ന്‍​സ്പോ​ട്ടേ​ഷ​ന്‍ വ​കു​പ്പ് അ​റി​യി​ച്ചു.

Related News