Loading ...

Home International

G-7 വിപുലീകരണം, ഇന്ത്യയെ ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള അ​മേ​രി​ക്ക​ന്‍ നീ​ക്ക​ത്തെ എ​തി​ര്‍​ത്ത് ചൈ​ന

ബെ​യ്ജിം​ഗ്: ഇ​ന്ത്യ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​വി​ധ രാ​ജ്യ​ങ്ങ​ളെ ജി-7 ​ഗ്രൂ​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള അ​മേ​രി​ക്ക​ന്‍ നീ​ക്ക​ത്തെ എ​തി​ര്‍​ത്ത് ചൈ​ന. ഇ​ന്ത്യ​യേ​യും റ​ഷ്യ​യേ​യും ഓ​സ്ട്രേ​ലി​യ​യേ​യും ദ​ക്ഷി​ണ കൊ​റി​യ​യേ​യും ജി- 7 ​ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കാ​ന്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ള്‍​ഡ് ട്രം​പ് നീ​ക്കം ന​ട​ത്തി​യി​രു​ന്നു.

ചൈ​ന​യ്ക്കെ​തി​രെ ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കാ​നു​ള്ള ഏ​തൊ​രു ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് ചൈ​നീ​സ് വി​ദേ​ശ കാ​ര്യ​മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു. ഏ​ഴ് വി​ക​സി​ത രാ​ജ്യ​ങ്ങ​ളു​ടെ ഗ്രൂ​പ്പാ​ണ് ജി 7. ​അ​മേ​രി​ക്ക, ബ്രി​ട്ട​ന്‍, ഫ്രാ​ന്‍​സ്, ജ​ര്‍​മ​നി, ഇ​റ്റ​ലി, ജ​പ്പാ​ന്‍, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഇ​തി​ലെ അം​ഗ​ങ്ങ​ള്‍. 2020 ജൂ​ണി​ല്‍ ന​ട​ത്താ​ന്‍ നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന ജി- 7 ​ഉ​ച്ച​കോ​ടി കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ നീ​ട്ടി​വ​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ജി-7, ​ജി-10 ആ​യി വി​പു​ലീ​ക​രി​ക്കാ​ന്‍ ട്രം​പ് ശ്ര​മം ന​ട​ത്തി​യ​ത്. ഇ​തി​നെ​യാ​ണ് ചൈ​ന ശ​ക്തി​യു​ക്തം എ​തി​ര്‍​ത്ത​ത്.

Related News