Loading ...

Home Australia/NZ

ഹിറ്റ്‌ലര്‍ ജനിച്ച വീട് പൊലീസ് സ്‌റ്റേഷനാക്കുന്നു, 50 ലക്ഷം രൂപയുടെ പുനരുദ്ധാരണത്തിന് പദ്ധതിയിട്ട് ഓസ്ട്രിയ

വിയന്ന : അഡോള്‍ഫ് ഹിറ്റ്ലര്‍ ജനിച്ച വീട് ' മോടി കുറച്ച്‌ ' പൊലീസ് സ്റ്റേഷനാക്കി മാറ്റാന്‍ ഒരുങ്ങി . നിയോ നാസി അനുഭാവികളുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറിയതോടെയാണ് ഹിറ്റ്‌ലറുടെ വീട് പുതുക്കി പൊലീസ് സ്റ്റേഷനാക്കി മാറ്റാന്‍ അധികൃതര്‍ ഒരുങ്ങുന്നത്. ഓസ്ട്രിയയില്‍ ജര്‍മന്‍ അതിര്‍ത്തിയ്ക്ക് സമീപമുള്ള ബ്രോണൗവിലാണ് ഹിറ്റ്‌ലര്‍ ജനിച്ച ഇളം മഞ്ഞ നിറത്തിലെ à´ˆ വീട് സ്ഥിതി ചെയ്യുന്നത്.50 ലക്ഷം രൂപയുടെ പുനരുദ്ധാരണത്തിനാണ് പദ്ധതി. 2023 ന്റെ തുടക്കത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ചെറുപ്പത്തില്‍ വളരെ കുറച്ച്‌ നാള്‍ മാത്രമേ ഹിറ്റ്‌ലര്‍ à´ˆ വസതിയില്‍ കഴിഞ്ഞിട്ടുള്ളുവെങ്കിലും നാസി അനുഭാവികള്‍ക്കിടയില്‍ ഹിറ്റ്‌ലറിന്റെ ജന്മഗ്രഹം എന്ന നിലയ്ക്ക് à´ˆ വീടിന് ഏറെ പ്രാധാന്യമുണ്ടായിരുന്നു. à´¨à´¿à´²à´µà´¿à´²àµâ€ വീടിനുള്ളില്‍ സൂക്ഷിച്ചിട്ടുള്ള വസ്തുക്കളും വീടിന് പുറത്തുള്ള സ്മാരക ശിലയും മ്യൂസിയത്തിലേക്ക് മാറ്റും.ദീര്‍ഘനാളായി à´ˆ വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥയായിരുന്ന ജെര്‍ലിന്‍ഡ് പോമറും സര്‍ക്കാരും തമ്മില്‍ നിയമതര്‍ക്കങ്ങള്‍ക്ക് വിധേയമായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഹിറ്റ്‌ലറുടെ വീട് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഉത്തരവിട്ട് കൊണ്ട് ഓസ്ട്രിയന്‍ കോടതിയുടെ വിധി വന്നത്. ജെര്‍ലിന്‍ഡ് പോമറിന് നഷ്ടപരിഹാരമായി 720,000 യൂറോ ലഭിച്ചിരുന്നു. 1970കള്‍ മുതല്‍ പോമര്‍ à´ˆ കെട്ടിടം ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രാലയത്തിന് വാടകയ്ക്ക് നല്‍കി വരികയായിരുന്നു.സര്‍ക്കാര്‍‌ ഇവിടം ഭിന്നശേഷിയുള്ളവരെ പുനരദിവസിപ്പിക്കുന്ന കേന്ദ്രമായി ഉപയോഗിച്ചു. പോമറിന് മാസം 4,300 യൂറോ വാടകയായി ലഭിച്ചിരുന്നു. എന്നാല്‍ 2011ല്‍ കെട്ടിടം പുതുക്കി പണിയുന്നത് സംബന്ധിച്ച തീരുമാനത്തെ പോമര്‍ എതിര്‍ക്കുകയും കെട്ടിടം വില്‍ക്കാന്‍ വിസമ്മതിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് ഇവിടം ഒഴിഞ്ഞു കിടക്കുകയായിരുന്നു. കെട്ടിടം പൊളിച്ചു നീക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ആലോചിച്ചെങ്കിലും ചരിത്രകാരന്‍മാരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും കടുത്ത എതിര്‍പ്പിനിടെയാക്കിയിരുന്നു.

Related News