Loading ...

Home Gulf

ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണം 60,000 കടന്നു

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,826 പേരില്‍ക്കൂടി കോവിഡ്‌ 19 സ്‌ഥിരീകരിച്ചതോടെ രാജ്യത്ത് രോഗബാധിതര്‍ 60,259 ആയി. മൂന്നു രോഗികള്‍ ഇന്നു മരിച്ചതോടെ ആകെ മരണങ്ങള്‍ 43 ആയി. മരിച്ചവരില്‍ ഒരാള്‍ ഇരുപത്തിനാലുകാരനാണ്‌.ഇന്ന്‌ 2,599 പേരാണ്‌ സുഖം പ്രാപിച്ചത്‌. ഇതോടെ കോവിഡ്‌ മുക്‌തരുടെ എണ്ണം 30,036 ആയി. 24,180 പേരാണ്‌ ഇപ്പോള്‍ ചികിത്സയിലുള്ളത്‌. ഇതില്‍ ആശുപത്രികളില്‍ കഴിയുന്നത്‌ 1,504 പേര്‍മാത്രമാണ്‌. രോഗം കഠിനമല്ലാത്തവര്‍ വിവിധ കോവിഡ്‌ സെന്ററുകളിലോ ഹോട്ടലുകളിലോ വീടുകളിലോ ആണുള്ളത്‌.‌ 239 പേരാണ് അതിതീവ്രപരിചരണ വിഭാഗത്തിലുള്ളത്‌.

Related News