Loading ...

Home International

ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് പരിമിതിയും മറികടക്കാം; പതിനെട്ടാം വയസില്‍ ലൈസന്‍സ് നേടി സയാമീസ് ഇരട്ടകള്‍

ആത്മവിശ്വാസമുണ്ടെങ്കില്‍ എല്ലാ പരിമിതികളെയും നേരിട്ട് വിജയം കൈവരിക്കാം എന്ന് പറയാറുണ്ട്. നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും കൊണ്ട് ഏത് പരിമിതിയും മറികടക്കാമെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് മെക്സിക്കന്‍ സ്വദേശികളായ ലുപിതയും കാര്‍മെനും. പതിനെട്ടാം വയസില്‍ ലൈസന്‍സ് നേടിയിരിക്കുകയാണ് സയാമീസ് ഇരട്ടകളായ ഇവര്‍. ജനിച്ചപ്പോള്‍ മുതല്‍ തന്നെ ഹൃദയ ഭിത്തി, വാരിയെല്ല്, ദഹന വ്യവസ്ഥ, പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവയെല്ലാം രണ്ടാള്‍ക്കും ഒന്നുതന്നെയാണ്. ഒരിക്കലും തങ്ങള്‍ പിരിയില്ലെന്ന തീരുമാനത്തിലാണ് ഇരുവരും. എല്ലാം ഒന്നിച്ച്‌ ചെയ്യണമെന്നും എല്ലാത്തിനേയും നേരിടണമെന്നുമുള്ള ആഗ്രഹത്തിലാണ് ഡ്രൈവിംഗ് പരിശീലനം ആരംഭിച്ചതെന്നും ലൈസന്‍സ് നേടിയതെന്നും ഇവര്‍ പറയുന്നു.2002 ലാണ് ലുപിതയുടെയും കാര്‍മെന്റെയും ജനനം. മൂന്ന് ദിവസത്തില്‍ കൂടുതല്‍ ഇവര്‍ക്ക് ആയുസ്സ് ഉണ്ടാകില്ലായിരുന്നു ഡോക്ടര്‍മാരുടെ പ്രവചനം. ഇരുവരെയും വേര്‍പെടുത്തിയാലും മരണമോ കോമയോ സംഭവിക്കുമെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ ഡോക്ടര്‍മാരെല്ലാം അത്ഭുതപ്പെടുത്തി ഇരുവരും അതിജീവിച്ചു. വളരെ ചെറുപ്പത്തില്‍ തന്നെ ഫിസിയോ തെറാപ്പിക്ക് വിധേയമാക്കിയിരുന്നു. ഒരുമിച്ച്‌ നടക്കേണ്ടത് എങ്ങനെ, ഇരിക്കേണ്ടത് എങ്ങനെ, കൈ കാലുകള്‍ എങ്ങനെ ഉപയോഗിക്കണം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇവര്‍ക്ക് പഠിപ്പിച്ചു നല്‍കേണ്ടി വന്നു. നാലാം വയസ്സു മുതലാണ് ഇവര്‍ ചുവടുവച്ച്‌ തുടങ്ങിയത്.സയാമീസ് ഇരട്ടകള്‍ ആണെങ്കിലും രണ്ടുപേര്‍ക്കും രണ്ട് വ്യക്തിത്വങ്ങള്‍ ആണെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. എന്നാല്‍ എന്തുവന്നാലും ഒരിക്കലും പിരിയില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഇവര്‍. സ്വന്തം പരിമിതികള്‍ മറികടന്ന് ജീവിത വിജയം കൈവരിച്ച ഇവര്‍ ആളുകള്‍ക്ക് അത്ഭുതവും പ്രചോദനവുമാണ് ഇന്ന്.

Related News