Loading ...

Home National

വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിനായുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിദേശികള്‍ക്ക് ഇന്ത്യയിലേക്ക് വരുന്നതിനായുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തിനാണ് ഇളവ് വരുത്തിയിരിക്കുന്നത്. ബിസിനസുകാര്‍, ആരോഗ്യ സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, മറ്റു മേഖലകളിലെ വിദഗ്ധര്‍ എന്നിവര്‍ക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.ലബോറട്ടറികളും ഫാക്ടറികളും അടക്കമുള്ള ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ എത്തുന്ന ഗവേഷകര്‍, ടെക്‌നീഷന്മാര്‍ തുടങ്ങിയ ആരോഗ്യ രപവര്‍ത്തകര്‍ക്കും നിയന്ത്രണങ്ങളില്‍ അയവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ അംഗീകൃത സര്‍വകലാശാലയുടെയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയുടെയോ ആരോഗ്യ രക്ഷാ സ്ഥാപനത്തിന്റെയോ ക്ഷണപത്രം ഹാജാരാക്കേണ്ടി വരും.ബിസിനസ് വിസയില്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഇന്ത്യയിലേക്ക് വരുന്ന വിദേശ വ്യവസായികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണവും നീക്കിയിട്ടുണ്ട്. അതേസമയം എന്‍ജീനീയര്‍മാര്‍, ഡിസൈനര്‍മാര്‍, മാനേജര്‍മാര്‍ എന്നിവര്‍ക്ക് അവര്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ശാഖ ഇന്ത്യയിലുണ്ടെങ്കില്‍ രാജ്യത്തേക്ക് വരാനാകും. സാങ്കേതിക വിദഗ്ധര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ നേരത്തെ ലഭിച്ച ഇലക്‌ട്രോണിക് വിസയില്‍ ഇന്ത്യയിലേക്ക് വരാനാകില്ലന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

Related News