Loading ...

Home National

രവിഷ് കുമാറിനെ ഫിന്‍ലാന്‍ഡ് അംബാസിഡറായി നിയമിച്ചു

ന്യൂഡല്‍ഹി: രവിഷ് കുമാറിനെ ഫിന്‍ലാന്‍ഡ് അംബാസഡറായി നിയമിച്ചു. വിദേശകാര്യ ജോയിന്റ് സെക്രട്ടറി ആയിരുന്ന രവിഷ് കുമാര്‍ 1995 ലാണ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേരുന്നത്.വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവായി 2017 ലെ ആണ് അദ്ദേഹത്തെ നിയമിക്കുന്നത്. 2020 ഏപ്രിലിലാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചത്.2017 ആണ് അദ്ദേഹത്തെ വിദേശകാര്യ വക്താവ് ആയി നിയമിക്കുന്നത്. ഫിന്‍ലാന്‍ഡ് അംബാസഡറായി ഉടന്‍ തന്നെ അദ്ദേഹം ചുമതലയേല്‍ക്കും എന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍.ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് ആസ്ഥാനമായിട്ടുള്ള കൗണ്‍സില്‍ ഓഫ് ഇന്ത്യ അധികാരിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Related News