Loading ...

Home peace

കുരിശിന്‍റെ വഴി

ഡോ: പൗലോസ് മാർ ഗ്രീഗോറിയോസ്
  
(ലോകപ്രശസ്ത വേദശാസ്ത്രജ്ഞനുംദാർശനികനും, ചിന്തകനും, ഗ്രന്ഥകാരനുമായ ഗ്രീഗോറിയോസ് തിരുമേനി ഡല്‍ഹി ഭദ്രാസന അരമനപള്ളിയില്‍ ചെയ്ത പ്രസംഗം. 1994 സെപ്റ്റം. 18, . പ്രസക്തഭാഗങ്ങൾ തിരുമേനിയുടെ സെക്രട്ടറിയായിരുന്ന ശ്രീ ജോയ്‌സ് തോട്ടയ്ക്കാട് സമ്പാദിച്ചു ക്രോഡീകരിച്ചതാണ് à´ˆ ലേഖനം. പൊതുജന നന്മയ്ക്കായി ഉപകരിക്കുമെന്നതിനാൽ പുനഃപ്രസിദ്ധീകരിക്കുന്നു.)

കര്‍ത്താവില്‍ വാത്സല്യമുള്ളവരേ, ഇന്ന് സ്ലീബായ്ക്ക് ശേഷം ഒന്നാമത്തെ ഞായറാഴ്ചയാണ്. സ്ലീബാ പെരുനാളിന് ശേഷമുള്ള ഞായറാഴ്ചകളില്‍ സഭ ക്രമീകരിച്ചിരിക്കുന്ന വായനകള്‍ ശ്രദ്ധേയമാണ്. സ്ലീബായുടെ മാര്‍ഗം എന്താണ്? സ്ലീബായുടെ അര്‍ത്ഥം എന്താണ്? കുരിശിന്‍റെ വഴി എന്താണ് എന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കുവാനുള്ള പല ഭാഗങ്ങളാണ് വായനകളായി ക്രമീകരിച്ചിരിക്കുന്നത്.

ക്രിസ്ത്യാനികളായ നാം എല്ലാവരും കുരിശിന്‍റെ വഴിയെ അനുഗമിക്കുന്നവരാണ്. പക്ഷേ à´† വഴി എന്താണ് എന്നുള്ളത് വീണ്ടും വീണ്ടും നമ്മെ പ്രബോധിപ്പിക്കേണ്ടിയിരിക്കുന്നു. കാരണം à´† വഴിയെ വിട്ട് നമുക്ക്  ഇഷ്ടമുള്ള വഴിയെ നടക്കുവാനാണ് നമുക്ക് പലപ്പോഴും ആഗ്രഹം തോന്നുന്നത്. നാം സാധാരണ നടക്കുന്ന വഴിയില്‍ നിന്ന് വീണ്ടും കുരിശിന്‍റെ വഴിയിലേക്ക് തിരിയുക എന്നുള്ളതാണ് à´ˆ ദിവസങ്ങളിലെ വായനകളുടെ പ്രത്യേകമായ അര്‍ത്ഥം.

കഴിഞ്ഞ വായനയില്‍, ശ്ലീഹന്മാര്‍ കര്‍ത്താവിനെ ദേവാലയത്തിനകത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ദേവാലയത്തിനകത്ത് അതിമനോഹരങ്ങളായ മന്ദിരങ്ങള്‍ പണിതുയര്‍ത്തിയിരിക്കുന്നു. നല്ല നല്ല കെട്ടിടങ്ങളും ഗോപുരങ്ങളുമൊക്കെ കാണിച്ചുകൊടുത്തിട്ട്, എന്തു മനോഹരമായിരിക്കുന്നു ഈ കെട്ടിടങ്ങള്‍ എന്ന് ശ്ലീഹന്മാര്‍ പറഞ്ഞു. കര്‍ത്താവ് എന്താ പറഞ്ഞത്? "നിങ്ങള്‍ കാണുന്ന ഈ മന്ദിരങ്ങളെല്ലാം കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ നാമാവശേഷമാകുവാന്‍ ഉള്ളതാകുന്നു." ഈ ലോകത്തില്‍ ഒരു നന്മയും സൗന്ദര്യവും ഒന്നും ultimate ആയിട്ട് നിലനില്‍ക്കുവാന്‍ ഒക്കുകയില്ല. അന്തിമമായിട്ട് നന്മയുണ്ട്, സൗന്ദര്യമുണ്ട്, ബ്യൂട്ടിയുണ്ട്, സത്യമുണ്ട്. എല്ലാമുണ്ട്. പക്ഷേ അതിന്‍റെ പ്രതിഫലനങ്ങളായിട്ട് ഈ ലോകത്തില്‍ കാണുന്ന ഒന്നിനെയും നമുക്ക് അവസാനമായി പിടിക്കുവാന്‍ ഒക്കുകയില്ല.

ദൈവാലയം ദൈവത്തിന്‍റെ ആലയമാണ്, അതിമനോഹരമായ കെട്ടിടങ്ങളാണ്. പക്ഷേ അതിനോട് നമ്മുടെ final attachment ആകാന്‍ ഒക്കുകയില്ല. നമ്മുടെ final attachment പ്രധാനമായ നമ്മുടെ ബന്ധം എന്നു പറയുന്നത് കുരിശിനോടും, കുരിശിന്‍റെ വഴിയോടും അതിന്‍റെ ലക്ഷ്യമാകുന്ന ദൈവസാന്നിദ്ധ്യത്തോടും മാത്രമേ ഒക്കൂ. ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ഇതു വളരെ പ്രയാസമുള്ള കാര്യമാണ്.

എന്‍റെ എളിയ ചിന്തയില്‍ Beauty അല്ലെങ്കില്‍ സൗന്ദര്യം എന്നു പറയുന്നത് ദൈവത്തിന്‍റെ സ്വഭാവമാണ്. പക്ഷേ നമ്മള്‍ ഉദ്ദേശിക്കുന്നതുപോലെയുള്ള  Beauty യല്ല. അതായത് ദൈവത്തിന് രൂപമില്ല. രൂപത്തിന്‍റെ സൗന്ദര്യമല്ല. പക്ഷേ ഇഹലോകത്തില്‍ à´† സൗന്ദര്യം കാണപ്പെടുന്നത് രൂപങ്ങളുടെ സൗന്ദര്യത്തില്‍ കൂടെയും നിറങ്ങളുടെ സൗന്ദര്യത്തില്‍ കൂടെയും വരകളുടെയും വരികളുടെയും സൗന്ദര്യത്തില്‍ കൂടെയും കെട്ടിടങ്ങളുടെയും മറ്റ് എല്ലാറ്റിന്‍റെയും, സൗന്ദര്യത്തില്‍ കൂടെയും വസ്ത്രത്തിന്‍റെ സൗന്ദര്യത്തില്‍ കൂടെയുമാണ്. എല്ലാ സൗന്ദര്യങ്ങളും ദൈവത്തില്‍ നിന്ന് വരുന്നതാണ്. അതിന്‍റെ പല പ്രതിഫലനങ്ങളാണ് à´ˆ ലോകത്തില്‍ കാണുന്നത്. പക്ഷേ ഇതിലേതെങ്കിലുമൊരു പ്രതിഫലനത്തോട് നമ്മുടെ attachment ആയാല്‍ അതു കുരിശിന്‍റെ വഴിയല്ല. ഇതെല്ലാം നീങ്ങിപ്പോകാന്‍ വേണ്ടിയുള്ളതാണ്.

 à´ˆ ലോകത്തിലെ എല്ലാ മഹത്വങ്ങളും ഭംഗികളും സൗന്ദര്യങ്ങളും - സംഗീതത്തിന്‍റേതായാലും കലയുടേതായാലും മറ്റെന്തിന്‍റേതായാലും - എല്ലാം നീങ്ങിപ്പോകാനുള്ളതാണ്.
പക്ഷേ ഈ ലോകത്തില്‍ നമുക്ക് അവയെ ഉപയോഗിക്കാം. എന്തിനുവേണ്ടി? പ്രത്യേകിച്ച് ദൈവാരാധനയ്ക്ക് വേണ്ടി ഉപയോഗിക്കാം. എല്ലാ ഭംഗിയും എല്ലാ സൗന്ദര്യവും ദേവാലയത്തില്‍ കൊണ്ടുവന്ന് നിക്ഷേപിക്കുക എന്നുള്ളതാണ് ശലോമോന്‍റെ കാലം മുതലുള്ള പ്രധാന തത്വം. നമുക്കുള്ളതില്‍ ഏറ്റവും നല്ലത് ദേവാലയത്തില്‍ സ്ഥാപിക്കണം. ദേവാലയം ദൈവത്തിന്‍റെ സൗന്ദര്യത്തിന്‍റെ ഒരു പ്രതീകമായി നമ്മുടെയിടയില്‍ നില്‍ക്കണം. പക്ഷേ ദേവാലയം എന്നു പറയുന്നത് കല്ലും മണ്ണും മരവും കൊണ്ട് കെട്ടിയുണ്ടാക്കുന്നതാണ്. അതിന് നിത്യമായ സൗന്ദര്യമൊന്നുമില്ല. നിത്യമായ സൗന്ദര്യത്തിന്‍റെ പ്രതീകമാണ് ദേവാലയം. അതുകൊണ്ട് ദേവാലയം ഭംഗിയായിരിക്കണം. പക്ഷേ അധികം അതിനോട് attachment വരുമ്പോള്‍ ശത്രുക്കള്‍ വന്ന് ദേവാലയം പൊളിച്ച് നാശമാക്കിക്കളയും. നമുക്ക് നമ്മുടെയീ ഭാരതത്തില്‍ ദൈവം സഹായിച്ച് സ്വതന്ത്രമായിട്ട് ജീവിക്കാന്‍ ഒക്കുന്നുണ്ട്. സ്വതന്ത്രമായി ആരാധിക്കാന്‍ ഒക്കുന്നുണ്ട്. ഇത് എന്നും നിലനിന്നുകൊള്ളണമെന്നില്ല. നാളെ ഒരു ഗവണ്‍മെന്‍റ് വന്നിട്ട്, "ഒക്കുകയില്ല, ക്രിസ്ത്യാനികള്‍ക്ക് ഇവിടെ ആരാധിക്കുവാന്‍ അവകാശമില്ല" എന്നു പറയുകയും നമ്മുടെ ദേവാലയങ്ങളെല്ലാം തകര്‍ക്കുകയും ചെയ്താല്‍ എന്തു സംഭവിക്കും? ഒന്നും സംഭവിക്കില്ല. കാരണം യഥാര്‍ത്ഥ ദേവാലയം എന്നു പറയുന്നത് നാം തന്നെയാണ്. നമ്മിലാണ് യഥാര്‍ത്ഥമായ സൗന്ദര്യവും ഭംഗിയും കാണേണ്ടത്. ക്രിസ്ത്യാനികളുടെ സമൂഹമാണ് ദൈവത്തിന്‍റെ ശരീരം, ദൈവത്തിന്‍റെ ആലയം, ദൈവത്തിന്‍റെ മന്ദിരം. നാമാണ് ആ മന്ദിരത്തിലെ കല്ലുകള്‍. നാം പരസ്പരം അനുയോജ്യമായി സ്നേഹത്തിലും സമാധാനത്തിലും ജീവിക്കുമ്പോള്‍ അതാണ് ദൈവത്തിന്‍റെ യഥാര്‍ത്ഥ മന്ദിരം. അതിനെ ഒന്നും ചെയ്യാന്‍ അവര്‍ക്ക് ഒക്കുകയില്ല. കൊല്ലാനൊക്കും, കൊന്നാലും ആ മന്ദിരം തീര്‍ന്നുപോകുകയില്ല, അതു നിത്യമായ മന്ദിരമാണ്, ദൈവത്തിന്‍റെ മന്ദിരമാണ്. ക്രിസ്തുവിന്‍റെ ശരീരത്തിലേക്ക് ഒട്ടിച്ചേര്‍ക്കപ്പെട്ടിട്ടുള്ള കല്ലുകളാകുന്ന ജീവനുള്ള കല്ലുകളാകുന്ന, നമ്മെക്കൊണ്ട് കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ള മന്ദിരമാണ്.

വാത്സല്യമുള്ളവരേ, നമുക്ക് ഒന്നുകൊണ്ടും ഭയപ്പെടേണ്ട ആവശ്യമില്ല. എന്തെല്ലാം നാശങ്ങള്‍ വന്നാലും ഒന്നും ഭയപ്പെടേണ്ട. ദൈവം നമുക്ക് നല്‍കിയിട്ടുള്ള തന്‍റെ ജീവന്‍ എന്നുള്ളത് ഈ ലോകത്തില്‍ ഒരാള്‍ക്കും നശിപ്പിക്കുവാന്‍ ഒക്കുകയില്ല. ഏതു ഗവണ്‍മെന്‍റ് വന്നാലും ശരി, ഏത് സര്‍വ്വാധികാരി വന്നാലും ശരി, ഒരാള്‍ക്കും നശിപ്പിക്കുവാന്‍ ഒക്കാത്ത ഒരു ജീവിതം ദൈവംതമ്പുരാന്‍ നമുക്ക് നല്‍കിയിട്ടുണ്ട്. അതിന്‍റെ വഴിയാണ് കുരിശിന്‍റെ വഴി എന്നുള്ളതെന്ന് നിങ്ങളുടെ സ്നേഹത്തോടെ ആദ്യമായി ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ്. ഈ ലോകത്തിലുള്ള യാതൊന്നിനും നമ്മെ നശിപ്പിച്ചുകൂടായെങ്കിലും ഈ ലോകത്തിലുള്ള എല്ലാറ്റിനെയും നാം ഭംഗിയാക്കി ദൈവത്തിന്‍റെ ഭംഗി, ആ ഭംഗിയില്‍ കൂടി കാണപ്പെടുവാന്‍ തക്കവിധം നമ്മുടെ പരിസരങ്ങളെ നാം ഉപയോഗിക്കുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യണമെന്നുള്ളതാണ് ആദ്യമായി എനിക്ക് നിങ്ങളോട് പറയുവാനുള്ളത്.

രണ്ടാമത്, ഇന്നത്തെ ഈ വായന നിങ്ങള്‍ ശ്രദ്ധിച്ചുവെങ്കില്‍ ഏവന്‍ഗേലിയോനില്‍ പറഞ്ഞത് കര്‍ത്താവ് എപ്പോഴാണ് വരുന്നതെന്ന് നമുക്ക് അറിഞ്ഞുകൂടാ. എവിടെ വരും, എങ്ങിനെവരും, ഇതാ അവിടെ, ഇതാ ഇവിടെ എന്നു പറഞ്ഞാല്‍ നിങ്ങള്‍ ഓടരുത്. അല്ലെങ്കില്‍ ഇന്ന ദിവസം ഇത്രാം തീയതി കര്‍ത്താവ് വരും എന്നു പറഞ്ഞാല്‍ നിങ്ങള്‍ കേള്‍ക്കണ്ട. പല പെന്തിക്കോസ്തുകാരും, പല രണ്ടാം വരവുകാരും, അഡ്വന്‍റിസ്റ്റുകളുമൊക്കെ ഇതിനുമുമ്പ് പലപ്രാവശ്യം ഇങ്ങനെ പ്രവചിച്ചിട്ടുണ്ട്. ഇത്രാം തീയതി കര്‍ത്താവ് തിരിച്ചുവരുമെന്നും പറഞ്ഞ്. അമേരിക്കയിലാണ് ഏറ്റവും വലിയ വിഭ്രാന്തി കണ്ടിട്ടുള്ളത്. നല്ല പ്രാസംഗികന്മാര്‍ പോയി ഒക്ടോ. മാസം 15-ാം തീയതി 4 മണിക്ക് കര്‍ത്താവ് വരുമെന്ന് അനൗണ്‍സ് ചെയ്യും. എന്നിട്ട് ആളുകളോട് പറയും, "നിങ്ങള്‍ വീട്ടില്‍ നിന്നൊക്കെ ഇറങ്ങി വല്ല മണലാരണ്യത്തിലുമൊക്കെ പോയി നിന്നുകൊണ്ട്, കര്‍ത്താവ് വരുവാന്‍ വേണ്ടി കാത്തുനില്‍ക്കുവാന്‍." അത് വിശ്വസിച്ച് പതിനായിരക്കണക്കിനാളുകള്‍ വിജനസ്ഥലങ്ങളിലേക്ക് പോയി കാത്തുനില്‍ക്കും. കര്‍ത്താവ് ഈ പറഞ്ഞ ദിവസം വരികയില്ല. അപ്പോള്‍ വേറൊന്നു പറയും. "ഓ കര്‍ത്താവ് വന്നു. പക്ഷേ ഇങ്ങോട്ടല്ല വന്നത്. സ്വര്‍ഗ്ഗത്തില്‍ തന്നെ വേറെയൊരിടത്തേക്കാണ് പോയത്" എന്നുപറഞ്ഞ് ഒരു മുടന്തന്‍ വാദമുണ്ടാക്കി ജനങ്ങളെ സമാധാനിപ്പിക്കും. അങ്ങിനെയാണ് ഈ സെവന്ത്ഡേ അഡ്വന്‍ന്‍റിസ്റ്റുകളും യഹോവയുടെ സാക്ഷികളുമൊക്കെ ഉണ്ടായിട്ടുള്ളത്. ഈ പറയുന്ന അബദ്ധചിന്തകൊണ്ടാണ്.

കര്‍ത്താവ് നമ്മോട് പറയുന്നു, നിങ്ങളത് കേള്‍ക്കരുത്. ഇന്ന ദിവസം ഇന്ന സമയത്ത് വരുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ കേള്‍ക്കണ്ട. അല്ലെങ്കില്‍ ഇത്രാം ആണ്ടില്‍ ലോകാവസാനം ഉണ്ടാകുമെന്നു പറഞ്ഞാല്‍ അത് കേള്‍ക്കണ്ട. ലോകാവസാനവും കര്‍ത്താവിന്‍റെ വരവും ഈ നിമിഷത്തില്‍ തന്നെയുണ്ടാകാം. അതിന് വിരോധമൊന്നുമില്ല. പക്ഷേ ആയിരം കൊല്ലം കഴിഞ്ഞും ആവാം. ഏതു നിമിഷത്തില്‍ വന്നാലും നമ്മള്‍ attentive ആയിട്ട് കാണണം. 'യജമാനന്‍ വരുമന്നേരം ഉണര്‍വ്വുള്ളോരായി തന്‍ മുന്തിരിത്തോട്ടത്തില്‍ കാണ്‍മോരീ ഭാഗ്യവാന്മാര്‍'. അതാണ് നമ്മളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. എപ്പോള്‍ കര്‍ത്താവ് വന്നാലും we must be found working and labouring in the vineyard of God.. കര്‍ത്താവ് നമ്മെ പഠിപ്പിച്ചിട്ടുള്ളത് അതാണ്.

ഇന്നു വന്നാലും, രണ്ടായിരമാണ്ടില്‍ വന്നാലും, ഈ ആണ്ടില്‍ വന്നാലും അടുത്താണ്ടില്‍ വന്നാലും, എപ്പോള്‍ വന്നാലും വരുമ്പോഴൊക്കെ, നാം ദൈവത്തിന്‍റെ കുരിശിന്‍റെ വഴിയില്‍ നടക്കുന്നവരായി കാണപ്പെടണം. ആ വഴിയുടെ പ്രത്യേകമായിട്ടുള്ള അര്‍ത്ഥം രണ്ടാണ്. ഏറ്റവും പ്രധാനമായിട്ടുള്ളത് എല്ലായ്പ്പോഴും ദൈവതിരുനാമത്തെ ആരാധിക്കുകയും ദൈവത്തിന് ബലിയായി തന്നെത്തന്നെ അര്‍പ്പിക്കുകയും ചെയ്യുക. രണ്ടാമത്തേത്, മനുഷ്യരാശിക്കു വേണ്ടി നമ്മുടെ സ്വന്തം ജീവിതത്തെ ഒഴിഞ്ഞുകൊടുത്ത് അവരെ പരിചരിക്കുക. ആവശ്യമുള്ളവരെ, പ്രയാസപ്പെടുന്നവരെ പരിചരിക്കുക. 'യജമാനന്‍ വരുമന്നേരത്ത് പരിചരിക്കുന്ന വര്‍' എന്ന് പറയുന്നത് അതാണ്. അതായത് പരിചാരകന്‍ എന്നുള്ള വാക്ക് ഗ്രീക്ക് ഭാഷയില്‍ ഡിയാക്കോന്‍ എന്നാണ്; ഡീക്കന്‍ എന്നാണ്. ഡീക്കന്‍, ശംശോനോ, ശെമ്മാശന്‍ എന്നു പറഞ്ഞാല്‍ ശുശ്രൂഷകന്‍, പരിചാരകന്‍ എന്നാണ് അര്‍ത്ഥം. എന്താണ് ശുശ്രൂഷ? ദൈവാലയത്തില്‍ ദൈവത്തിന്‍റെ സാന്നിദ്ധ്യത്തെക്കുറിക്കുക, ലോകത്തില്‍ പ്രയാസമുള്ള മനുഷ്യരെ ശുശ്രൂഷിക്കുക. ഇത് രണ്ടുമാണ് ഡിയാക്കോണിയ എന്നു പറയുന്നത്. ഒരു ശെമ്മാശന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് ആരാധനയില്‍ സഹായിക്കുക, ലോകത്തിലെ മനുഷ്യരുടെ ആവശ്യങ്ങളെ അറിഞ്ഞ് അവരെ സഹായിക്കുക എന്നിവയാണ്. ഇതാണ് കര്‍ത്താവ് നമ്മെ ഏല്പിച്ചിട്ടുള്ള ദൗത്യം. ഇതാണ് കുരിശിന്‍റെ വഴി.

Related News