Loading ...

Home National

രാ​ജ്യ​ത്ത്​ ​കോ​വി​ഡ് ​ബാ​ധി​തരു​ടെ​ ​എ​ണ്ണം​ ​ര​ണ്ടു​ല​ക്ഷം​ ​ക​ട​ന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോ​വി​ഡ് ​ബാ​ധി​തരു​ടെ​ ​എ​ണ്ണം​ ​ര​ണ്ടു​ല​ക്ഷം​ ​ക​ട​ന്നു. 24​ ​മ​ണി​ക്കൂ​റി​നി​ടെ​ 8171​ ​പു​തി​യ​ ​കേ​സു​ക​ളും​ 204​ ​മ​ര​ണ​വുമാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്‌. ഇതോടെ ആ​കെ​ ​കേ​സു​ക​ള്‍​ 2,05,096​ ​ആ​യി​. ​കോ​വി​ഡ് ​പാ​ര​മ്യ​ത്തി​ല്‍​ ​ഇ​ന്ത്യ​ ​എ​ത്തി​യി​ട്ടി​ല്ലെ​ന്ന് ​ഐ.​സി.​എം.​ആ​ര്‍​ ​വ്യക്തമാക്കി. അതേസമയം ഇന്നലെ സംസ്ഥാനത്ത് 86 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു) കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

Related News