Loading ...

Home Business

ഓഹരി വിപണിയില്‍ ഇന്നും കുതിച്ചുചാട്ടം

ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍‌സെര്‍വ് എന്നിവ വ്യാപാരത്തില്‍ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇന്നും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ജര്‍മ്മന്‍ ഡാക്സ് വ്യാപാരത്തില്‍ 3 ശതമാനത്തിലധികം ഉയര്‍ന്നതോടെ ആഗോള സൂചകങ്ങള്‍ ഇന്ന് വളരെ ശക്തമായിരുന്നു, മിക്ക ഏഷ്യന്‍ വിപണികളും ശക്തമായ നേട്ടങ്ങളുമായി വ്യാപാരം അവസാനിപ്പിച്ചു. രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെ ഇന്ത്യന്‍ വിപണിയും നേട്ടം കൈവരിക്കാന്‍ തുടങ്ങി.à´ˆ വര്‍ഷം ഉല്‍പാദനം ശക്തമായി തുടരുമെന്ന ശക്തമായ പ്രത്യാശയ്ക്ക് സഹായകമാകുന്ന സൂചനകളും കാലവര്‍ഷത്തോടനുബന്ധിച്ച്‌ മണ്‍സൂണ്‍ വരവോടെ കാര്‍ഷിക മേഖലയ്ക്കും ഉത്തേജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. à´¸àµ†à´¨àµâ€à´¸àµ†à´•àµà´¸àµ ഇന്ന് 522 പോയിന്‍റ് ഉയര്‍ന്ന് വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ നിഫ്റ്റി 152 പോയിന്‍റ് ഉയര്‍ന്ന് 9979 പോയിന്റിലെത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്. 10,000 പോയിന്റില്‍ വീണ്ടും എത്തുന്നതിന് 20 പോയിന്റ് മാത്രം പിന്നിലാണ് നിഫ്റ്റി.

Related News