Loading ...

Home cinema

വംശീയതയ്‌ക്കെതിരെ ഹോളിവുഡ്‌ സ്‌റ്റുഡിയോകളും ; ഫ്‌ളോയിഡിന്‌ പ്രണാമമായി 1.34 മിനിറ്റ്‌ സിനിമ

അമേരിക്കന്‍ പൊലീസ് നടത്തിയ വംശീയ കൊലപാതകത്തിനെതിരെ ഉയരുന്ന പ്രതിഷേധത്തിന് പിന്തുണയുമായി ഹോളിവുഡ് താരങ്ങളും ഗായകരും രംഗത്ത് വന്നതിന് പിന്നാലെ അവിടത്തെ വമ്ബന്‍ ചലച്ചിത്ര നിര്‍മാണ കമ്ബനികളും സ്റ്റുഡിയോകളും വംശീയതയെ എതിര്‍ത്ത് പ്രസ്താവനകളിറക്കി. ഡിസ്നി, വാര്‍ണര്‍ ബ്രദേഴ്സ്, പാരമൗണ്ട്, നെറ്റ്ഫ്ലിക്സ്, ആമസോണ്‍ എന്നിവയാണ് ‘കറുത്ത ജീവനും വിലയുണ്ട്’ എന്ന മുദ്രാവാക്യവുമായുള്ള പ്രക്ഷോഭത്തെ പിന്തുണച്ചത്. ഓസ്കര്‍ അവാര്‍ഡ് ദാതാക്കളായ അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സും കഴിഞ്ഞ ആഴ്ച കൊല്ലപ്പെട്ട ജോര്‍ജ് ഫ്ലോയ്ഡിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു.ഫ്ളോയിഡിന് പ്രണാമമായി 1.34 മിനിറ്റ് സിനിമ
അമേരിക്കന്‍ പൊലീസ് നടത്തിയ വംശീയ കൊലപാതകങ്ങളിലെ ഇരകള്‍ക്ക് പ്രണാമമായി മുതിര്‍ന്ന സംവിധായകന്‍ സ്പൈക് ലീയുടെ ഹ്രസ്വചിത്രം. â€˜3ബ്രദേഴ്സ്: റേഡിയോ റഹീം, എറിക് ഗാര്‍ണര്‍ ആന്‍ഡ് ജോര്‍ജ് ഫ്ളോയ്ഡ്’ എന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം 1.34 മിനിറ്റാണ്. ഫ്ളോയ്ഡിനെ മുട്ടുകാല്‍ കഴുത്തിലമര്‍ത്തി ശ്വാസം മുട്ടിച്ച്‌ കൊന്നതുപോലെ 2014ല്‍ കൈപ്പൂട്ടിട്ട് ശ്വാസം മുട്ടിച്ചാണ് പൊലീസ് ഗാര്‍ണര്‍ എന്ന യുവാവിനെ കൊന്നത്. റേഡിയോ റഹീം 1989ല്‍ ലീ ഒരുക്കിയ സിനിമയില്‍(ഡു ദി റൈറ്റ് തിങ്) വെള്ളക്കാരായ പൊലീസുകാരാല്‍ കൊല്ലപ്പെടുന്ന കഥാപാത്രമാണ്.
● ഹോളിവുഡ് ദമ്ബതികളായ റയാന്‍ റെയ്നോള്‍ഡ്സും ബ്ലേയ്ക് ലൈവ്ലിയും വംശീയ നീതിക്ക് വേണ്ടി പോരാടുന്ന നിയമസ്ഥാപനം എന്‍എഎസിപിക്ക് രണ്ട് ലക്ഷം ഡോളര്‍ സംഭാവന ചെയ്തു. അമേരിക്കയില്‍ എത്ര ആഴത്തില്‍ വംശീയതയുണ്ടെന്ന് ഇതുവരെ മനസ്സിലാക്കാത്തതില്‍ ലജ്ജിക്കുന്നതായും ഇവര്‍ ഇന്‍സ്റ്റഗ്രാം പ്രസ്താവനയില്‍ പറഞ്ഞു. അവബോധമുള്ളവര്‍ ആയിരിക്കുമെന്നും സ്കൂള്‍ ബോര്‍ഡ് അടക്കം ഓരോ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യുമെന്നും അവര്‍ പ്രതിജ്ഞ ചെയ്തു.● പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച ഗായകന്‍ ജോണ്‍ ലെജന്‍ഡ് പ്രക്ഷോഭകര്‍ കോവിഡിനെ ചെറുക്കാന്‍ മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ഥിച്ചു. സമരത്തില്‍ പങ്കെടുത്തതിന് കേസില്‍ കുടുങ്ങിയവരുടെ ജാമ്യത്തിന് ലെജന്‍ഡും ഭാര്യ ക്രിസി ടെയ്ജനും രണ്ട് ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നു.● സമരക്കാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഗായിക ലിസോ അഭ്യര്‍ഥിച്ചു.● നടന്‍ ജോണ്‍ കുസാക്കിന് പിന്നാലെ ഗായിക ഹാല്‍സിയും സമരത്തിനിടെ തനിക്ക് പൊലീസിന്റെ റബര്‍ ബുള്ളറ്റ് കൊണ്ടതായി അറിയിച്ചു. സമരത്തിന് സാമ്ബത്തിക സഹായം നല്‍കാന്‍ ഹെല്‍സി ആരാധകരോട് അഭ്യര്‍ഥിച്ചു.

Related News