Loading ...

Home Gulf

അബുദാബിയില്‍ നഗരാതിര്‍ത്തി കടക്കാന്‍ പെര്‍മിറ്റ് നിര്‍ബന്ധം

അ​ബു​ദ​ബി: കോ​വി​ഡ് വൈറസ് ന്റെ പശ്ചാത്തലത്തില്‍ പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളുടെ ഭാഗമായി സ​ഞ്ചാ​ര​നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പിച്ച്‌ അബുദാബി. ഇന്ന് മു​ത​ലാണ് പ്രാബല്യത്തില്‍ വന്നത്. ഇ​ത​നു​സ​രി​ച്ച്‌ മ​റ്റ് എ​മി​റേ​റ്റു​ക​ളി​ല്‍ നി​ന്ന് അ​ബു​ദ​ബി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​നും അ​ബു​ദ​ബി​യി​ല്‍ നി​ന്ന് പു​റ​ത്തു​പോ​കു​ന്ന​തി​നും വി​ല​ക്കു​ണ്ട്. അ​ബു​ദാ​ബി, അ​ല്‍ ഐ​ന്‍, അ​ല്‍ ദ​ഫ്റ എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ മ​റ്റു മേ​ഖ​ല​ക​ളി​ലേ​ക്ക് പോ​കു​ന്ന​ത് നി​രോ​ധി​ച്ചു .സ​ഞ്ചാ​ര​നി​യ​ന്ത്ര​ണം ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​ന് 12 ഇ​ട​ങ്ങ​ളി​ല്‍ അ​ബു​ദാ​ബി പോ​ലീ​സ് ചെ​ക്ക് പോ​സ്റ്റു​ക​ള്‍ സ്ഥാ​പി​ച്ച​താ​യി ട്രാ​ഫി​ക് ആ​ന്‍​ഡ് പ​ട്രോ​ള്‍​സ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ സാ​ലേം അ​ബ്ദു​ള്ള ബി​ന്‍ ബ​രാ​ക് അ​ല്‍ ദാ​ഹി​രി അ​റി​യി​ച്ചു .

Related News