Loading ...

Home Europe

ഷെങ്കന്‍ വീസകളുടെ കാലാവധി താല്‍ക്കാലികമായി നീട്ടി

ബര്‍ലിന്‍: കോവിഡ് 19 എന്ന മാഹാമാരിയുടെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്‍റെ പൊതു വീസയായ ഷെങ്കന്‍ വീസയില്‍ ജര്‍മനിയിലെത്തി കുടുങ്ങിപ്പോയ സന്ദര്‍ശകരുടെ വീസ കാലാവധി ജൂലൈ 31 വരെ നീട്ടി നല്‍കിയതായി ആഭ്യരമന്ത്രാലയം അറിയിച്ചു. നിലവില്‍ കാലഹരണപ്പെട്ട ഷെങ്കന്‍ വീസ കൈവശമുള്ളവര്‍ക്കാണ് ഈ നിയമം ബാധകമാവുക. (2nd Schengen COVID-19 Pandemic Regulation - 2nd Schengen COVID-19-V)

à´ˆ വര്‍ഷം ഏപ്രില്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്ന ഓര്‍ഡിനന്‍സുള്ള ഷെങ്കന്‍ വീസകള്‍ക്ക് സാധാരണഗതിയില്‍ ജൂണ്‍ 30 വരെയാണ് ജര്‍മനിയില്‍ തങ്ങാന്‍ അനുവാദമുള്ളത്. എന്നാല്‍ à´ˆ കാലയളവില്‍ വീസ കാലാവധി കഴിഞ്ഞവര്‍ക്ക് ജൂലൈ 31 വരെയാണ് ഇപ്പോള്‍ കാലാവധി നീട്ടി നല്‍കിയിരിയ്ക്കുന്നത്. à´µàµ€à´¸ കാലാവധി കഴിഞ്ഞവര്‍ അതാതു പ്രദേശത്തെ ഫോറിന്‍ ഓഫീസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിക്കേണ്ടതാണ്. എന്നാല്‍ à´ˆ കാലയളവില്‍ ജര്‍മനി വിട്ട് മറ്റേതെങ്കിലും ഷെങ്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇവര്‍ക്ക് അനുവാദമില്ല. വീസയുടെ സാധുത ജര്‍മനിയില്‍ മാത്രമായിരിയ്ക്കും.

വീസ നല്‍കുന്ന തീയതി മുതല്‍ മൂന്നുമാസമാണ് സാധാരണ ഷെങ്കന്‍ വീസയുടെ കാലാവധി. സിംഗിള്‍ എന്‍ട്രിയാണങ്കില്‍ ജര്‍മനിയില്‍ മാത്രവും മള്‍ട്ടിപ്പിള്‍ എന്‍ട്രിയാണങ്കില്‍ മറ്റു ഷെങ്കന്‍ രാജ്യങ്ങളിലും ഇവര്‍ക്ക് സന്ദര്‍ശനം നടത്താം.

കൊറോണ പ്രതിസന്ധിയെ തുടര്‍ന്നു ജോബ് സീക്കര്‍ വീസയില്‍ ജര്‍മനിയിലെത്തി കുടുങ്ങിപ്പോയവര്‍ക്ക് വീസ ഒരു കാരണവശാലും അധികാരികള്‍ നീട്ടി നല്‍കില്ല. ആറുമാസമാണ് ജോബ് സീക്കര്‍ വീസയുടെ കാലാവധി. ഇതിനോടകം ജര്‍മനിയില്‍ ജോലി കണ്ടുപിടിച്ച്‌ വര്‍ക്ക് പെര്‍മിറ്റ് ലഭിച്ചാല്‍ മാത്രമേ ഇവരുടെ വീസ സ്റ്റാറ്റസ് മാറുകയുള്ള. ജോബ് സീക്കര്‍ വീസയില്‍ എത്തിയവര്‍ക്ക് രാജ്യത്ത് എത്തിയാലുടന്‍ ജോലി ചെയ്യാന്‍ അനുവാദമില്ല.എന്നാല്‍ ലോക്ഡൗണില്‍പ്പെട്ട് ഇവരുടെ വീസ കാലാവധി കഴിഞ്ഞിട്ടും തിരികെ മടങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് താല്‍ക്കാലികമായി രാജ്യത്ത് തങ്ങാനുള്ള അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ ലോക്ക് ഡൗണ്‍ തീരുന്ന മുറയ്ക്ക് ഇത്തരക്കാര്‍ക്ക് രാജ്യം വിടേണ്ടി വരും.

ജോബ് സീക്കര്‍ വീസ ജര്‍മനിയില്‍ എത്തി ജോബ് കണ്ടെത്താനുള്ള വീസ സ്റ്റാറ്റസാണ്. ഇവര്‍ ജോലി കണ്ടെത്തി ജോബ് എഗ്രിമെന്‍റും ഉണ്ടാക്കിയാല്‍ മാത്രമേ വര്‍ക്ക് പെര്‍മിറ്റ് നേടാന്‍ കഴിയൂ.ജോലി കണ്ടെത്തി വര്‍ക്ക് പെര്‍മറ്റിന് അപേക്ഷിച്ചാല്‍ ഇത്തരക്കാര്‍ 6 ആഴ്ച മുതല്‍ 8 ആഴ്ചവരെ കാത്തിരിയ്ക്കേണ്ടി വരും വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാന്‍.

ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയവരുടെ വീസ കാലാവധി വീണ്ടും നീട്ടി

ലണ്ടന്‍: കൊറോണവൈറസ് ബാധ നിയന്ത്രിക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം സ്വന്തം രാജ്യങ്ങളിലേക്കു മടങ്ങിപ്പോകാന്‍ കഴിയാതിരിക്കുകയും വീസ കാലാവധി അവസാനിക്കുകയും ചെയ്ത വിദേശികള്‍ക്ക് ആശ്വാസം. ജനുവരി 24നും ജൂലൈ 31നും ഇടയില്‍ കാലാവധി അവസാനിക്കുന്ന എല്ലാ താത്കാലിക വീസക്കും കാലാവധി നീട്ടി കൊടുക്കുമെന്ന് ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ അറിയിച്ചു.

കൊറോണവൈറസ് ഇമിഗ്രേഷന്‍ ടീമിനെയാണ് ഇതിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. യുകെയില്‍ നിന്നു തന്നെ വീസ നീട്ടുന്നതിന് അപേക്ഷ നല്‍കാം. യുകെയ്ക്ക് പുറത്തുനിന്ന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ തന്നെയാണ് ഇതിനും പാലിക്കേണ്ടത്.

വീസ കാറ്റഗറികള്‍ മാറ്റുന്നതിനും അര്‍ഹരായവര്‍ക്ക് സൗകര്യം ലഭിക്കും. എന്നാല്‍, കൂളിംഗ് ഓഫ് സമയം നിര്‍ബന്ധമായ കാറ്റഗറികളിലേക്കുള്ള മാറ്റം ഈ രീതിയില്‍ അനുവദിക്കില്ല.ടയര്‍ 2, 5, 4 കാറ്റഗറിയില്‍ സര്‍ക്കാര്‍ തീരുമാനം പ്രതീക്ഷിച്ച്‌ രാജ്യത്ത് തുടരുന്നവര്‍ക്ക് ജോലിയോ പഠനമോ ആരംഭിക്കാന്‍ അനുമതിയുണ്ടാകും.

കൊറോണ വൈറസ് കാരണം യുകെയില്‍ നിലവില്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചത് പ്രയോജനപ്പെട്ടേക്കും. വീസ കാലാവധി 2020 ജൂലൈ 31 നകം അവസാനിക്കുകയും യുകെയില്‍ ദീര്‍ഘകാലം തുടരാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍ പല കേസുകളിലും യുകെയില്‍ നിന്ന് അപേക്ഷിക്കാം. ഒരു സന്ദര്‍ശകന്‍ ഒരു ടയര്‍ 2 വീസയിലേക്കോ വിവാഹ വീസയിലേക്കോ മാറാന്‍ ആഗ്രഹിക്കുന്നുവെന്ന് അല്ലെങ്കില്‍ ടയര്‍ 5 വീസയില്‍ നിന്ന് ടയര്‍ 2 വീസയിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്ന സാഹചര്യങ്ങളില്‍ ഇത് സഹായിക്കും.

ടയര്‍ 2 വീസ, ടയര്‍ 5 വീസ അല്ലെങ്കില്‍ ടയര്‍ 4 വീസ സംബന്ധിച്ച തീരുമാനങ്ങള്‍ക്കായി നിങ്ങള്‍ രാജ്യത്ത് കാത്തിരിക്കുന്നവര്‍ക്ക് ജോലി ആരംഭിക്കാം അല്ലെങ്കില്‍ ടയര്‍ 4 വീസയുടെ കാര്യത്തില്‍ വീസ അനുവദിക്കുന്നതിന് മുന്പ് പഠനം ആരംഭിച്ചിരിക്കണം. ടയര്‍ 2 അല്ലെങ്കില്‍ ടയര്‍ 5 വീസകള്‍ക്കോ ടയര്‍ 4 വീസകള്‍ക്കോ സര്‍ട്ടിഫിക്കറ്റ് ഓഫ് സ്പോണ്‍സര്‍ഷിപ്പ് നല്‍കിയിട്ടുണ്ടെങ്കില്‍ ഇത് ബാധകമാണ്. പഠനത്തിനുള്ള സ്വീകാര്യത (സിഎഎസ്) നല്‍കിയിട്ടുണ്ട്.

എന്നിരുന്നാലും, സന്ദര്‍ശക വീസ പോലുള്ള താല്‍ക്കാലിക വീസയിലുള്ള യുകെയിലുള്ളവര്‍ സുരക്ഷിതമായിരിക്കുകയും എന്നാല്‍ സാധ്യമാവുന്പോള്‍ തിരികെ മടങ്ങുകയും വേണം.യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേല്‍ പറഞ്ഞു.യുകെയില്‍ ദീര്‍ഘകാലം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, 2020 ജൂലൈ 31 വരെ ഇന്‍കണ്‍ട്രി വീസ സ്വിച്ചിംഗ് വ്യവസ്ഥകളും നീട്ടുമെന്ന് ആഭ്യന്തര ഓഫീസ് അറിയിച്ചു.

അപ്ലിക്കേഷന്‍ പ്രക്രിയയ്ക്ക് കൂടുതല്‍ സമയമെടുത്തേക്കാം

യുകെ വീസയും ഇമിഗ്രേഷനും (യുകെവിഐ) എത്രയും വേഗം അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നത് തുടരും. എന്നിരുന്നാലും കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രവര്‍ത്തന സമ്മര്‍ദ്ദങ്ങള്‍ കാരണം ചില ആപ്ലിക്കേഷനുകള്‍ പതിവിലും കൂടുതല്‍ സമയമെടുക്കും എന്നും അറിയിപ്പുണ്ട്.വീസ നീട്ടുന്നതിന് കുടിയേറ്റക്കാര്‍ ബന്ധപ്പെടുന്പോള്‍ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്‍റ് നടപടികളൊന്നും നേരിടേണ്ടിവരില്ലെന്ന് ആഭ്യന്തര ഓഫീസ് വ്യക്തമാക്കി.

വീസ സ്പോണ്‍സര്‍ നിയന്ത്രണങ്ങളും ലഘൂകരിച്ചു.യുകെയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി വീസ നീട്ടുന്നതിനൊപ്പം, വീസ സ്പോണ്‍സര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരവധി നിയന്ത്രണങ്ങളും ആഭ്യന്തര കാര്യാലയം ലഘൂകരിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനല്ലാത്ത പൗരന്മാര്‍ക്ക് യുകെയില്‍ പഠിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ ഉള്ള അനുമതിയുണ്ട്.

Related News