Loading ...

Home sports

ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ രൂക്ഷ പ്രതികരണവുമായി കായികലോകം

ലണ്ടന്‍: അമേരിക്കന്‍ ആഫ്രിക്കന്‍ വംശജന്റെ കൊലപാതകത്തില്‍ കായികമേഖലയും പ്രതിഷേധത്തില്‍. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയിലിനൊപ്പം ബ്രിട്ടണിലെ പ്രീമിയര്‍ ക്ലബ്ബായ ലിവര്‍പൂള്‍താരങ്ങളും പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. ആഗോളതലത്തില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ അപലപിക്കുന്നതായി എല്ലാ കായികതാരങ്ങളും പ്രതികരിച്ചു.' ഏതൊരു വ്യക്തിയേയും പോലെ കറുത്തവര്‍ഗ്ഗക്കാരനും ജീവിക്കണം. എല്ലാ വംശീയ വിദ്വേഷികളേയും ശിക്ഷിക്കണം. കറുത്തവര്‍ഗ്ഗക്കാര്‍ വിഡ്ഢികളാണെന്ന് ധരിക്കരുത്. ആഗോളതലത്തില്‍ യാത്രക്കിടെ ഞാനും ഇതേറെ അനുഭവിച്ചിട്ടുണ്ട്.കായിക രംഗത്തും അവസാനക്കാരായി മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങളും ഏറെ സഹിച്ചിട്ടുണ്ട്' ക്രിസ് ഗെയില്‍ രൂക്ഷമായ വിമര്‍ശനത്തില്‍ ചൂണ്ടിക്കാട്ടി.വംശീയവിദ്വേഷം ഫുട്‌ബോളില്‍ മാത്രമല്ല, ക്രിക്കറ്റിലുമുണ്ടെന്ന് പറഞ്ഞ ഗെയിലിനൊപ്പം കായിരരംഗത്തെ ഫോര്‍മുല വണ്‍ ചാമ്ബ്യന്‍ ലൂയിസ് ഹാമില്‍ടണ്‍, മാഞ്ചസ്റ്റര്‍ താരം മാര്‍ക്കസ് റാഷ്‌ഫോഡ് എന്നിവരും സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി.ഫ്‌ലോയിഡിനെ കസ്റ്റഡിയിലെടുക്കാന്‍ വേണ്ടി ഡെറിക് ച്യൂവിന്‍ നടത്തിയ നിഷ്ഠൂരമായ അക്രമം ഒരു ജീവനാണെടുത്തതെന്ന് കായികലോകം പ്രതിഷേധക്കുറിപ്പില്‍ പറഞ്ഞു. കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരെയുള്ള വംശീയാതിക്രമം ഒരിക്കലും പൊറുക്കാനാകില്ലെന്നും കായികതാരങ്ങള്‍ പറഞ്ഞു.ഫ്‌ലോയിഡിനെ മര്‍ദ്ദിച്ചു കൊന്ന വിഷയത്തില്‍ ലണ്ടനില്‍ ബ്ലാക് ലൈവ്‌സ് മാറ്റേഴ്‌സ് എന്ന ഹാഷ് ടാഗില്‍ സംഘടിപ്പിക്കപ്പെട്ട കൂട്ടായ്മ നഗരത്തില്‍ ഒത്തുകൂടി പ്രതിഷേധ പ്രകടനവും നടത്തി.

Related News