Loading ...

Home Kerala

അ​ധ്യാ​പ​ക​രെ അ​പ​മാ​നി​ച്ച സം​ഭ​വം: യു​വ​ജ​ന ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേസെടുത്തു

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​രി​ന്‍റെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന സം​വി​ധാ​ന​ത്തി​ല്‍ ക്ലാ​സെ​ടു​ത്ത അ​ധ്യാ​പ​ക​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ച​വ​ര്‍​ക്കെ​തി​രേ യു​വ​ജ​ന ​ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെടുത്തു. അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ ലൈം​ഗി​ക​ ചു​വ​യോ​ടെ​യു​ള്ള ട്രോ​ളു​ക​ളും പോ​സ്റ്റ​റു​ക​ളും ക​മ​ന്‍റു​ക​ളും പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സ്.

അ​ധ്യാ​പി​ക​മാ​രു​ടെ ചി​ത്ര​ങ്ങ​ള്‍ വ​രെ മോ​ശ​മാ​യ വി​ധ​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ച ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളു​ടെ പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വ​രെ പ്ര​തി​ക​ളെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യു​ക​യും നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നു കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന​ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ചി​ന്താ ജെ​റോം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യോ​ട് ആ​വ​ശ്യ​പെ​ട്ടു. à´ˆ ​വി​ഷ​യ​ത്തി​ല്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ ര​ണ്ടാ​ഴ്ച​ക്ക​കം റി​പ്പോ​ര്‍​ട്ട് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും സൈ​ബ​റി​ട​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രേ​യു​ണ്ടാ​കു​ന്ന അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണ​മെ​ന്നും യു​വ​ജ​ന​ ക​മ്മീ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related News