Loading ...

Home International

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 63.50 ലക്ഷം കടന്നു, മരണം 3.77 ലക്ഷം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 63.65 ലക്ഷമായി. 3.77ലക്ഷം പേര്‍ രോഗം ബാധിച്ച്‌ മരിച്ചു. മുപ്പത് ലക്ഷത്തോളം പേര്‍ രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ രോഗബാധിതരും മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്.18.59 ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. രോഗബാധിതരുടെ എണ്ണത്തില്‍ ബ്രസീലാണ് രണ്ടാം സ്ഥാനത്തുള്ളത്. 5.29 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചത്. മുപ്പതിനായിരത്തില്‍ കൂടുതല്‍ പേര്‍ മരണപ്പെട്ടു.
റഷ്യയാണ് ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തുള്ളത്. 4.14 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 4,800ലധികം പേര്‍ മരിച്ചു. à´¨à´¾à´²à´¾à´‚ സ്ഥാനത്തുള്ള സ്‌പെയിനില്‍ 2.87 ലക്ഷം പേര്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്.
യു.കെയിലും സ്ഥിതി ഗുരുതരമാണ്. 2.76 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മരണസംഖ്യ നാല്‍പതിനായിരത്തിനടുത്തായി. ഇറ്റലിയില്‍ 2.33 ലക്ഷം പേര്‍ക്കാണ് രോഗം ബാധിച്ചത്. ലോകത്ത് കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഇന്ത്യയാണ് ഏഴാം സ്ഥാനത്ത്. 1.98 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അയ്യായിരത്തി ആറുനൂറിലധികം പേര്‍ മരിച്ചു.

Related News