Loading ...

Home National

നാല് സംസ്ഥാനങ്ങളില്‍ സ്ഥിതി രൂക്ഷം,​ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ പ്രവര്‍ത്തക‌ര്‍

ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ ഇളവുകളാകുമ്ബോള്‍ ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 1,98,706 ആയി. 5598 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8171 പേര്‍ക്ക് രോഗം ബാധിക്കുകയും 204 പേര്‍ മരിക്കുകയുമുണ്ടായി. 97581 പേര്‍ രോഗമുക്തരായി. രാജ്യത്ത് സാമൂഹിക വ്യാപനം ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. പക്ഷേ, രോഗികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നു. ഇത് എവിടെ നിന്നാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകരെ വട്ടം ചുറ്റിക്കുന്നത്.സാമൂഹിക വ്യാപനം ഉണ്ടായാലേ രോഗികളുടെ എണ്ണം ഇങ്ങനെ കുതിക്കുകയുള്ളൂവെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് രോഗികളുടെ കുതിപ്പ്. à´®à´¾à´¹à´¾à´°à´¾à´·àµà´Ÿàµà´°à´¯à´¿à´²àµâ€ 70013 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 2362 പേര്‍ മരണപ്പെടുകയും ചെയ്തു.മരണ നിരക്കില്‍ ഡല്‍ഹിക്കും ഗുജറാത്തിനും പിന്നിലാണെങ്കിലും രോഗ വ്യാപനത്തില്‍ തമിഴ്നാടാണ് രണ്ടാമത്. ഇവിടെ 23495 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 184 പേരാണ് മരിച്ചത്. ഗുജറാത്തില്‍ 1063 പേരും ഡല്‍ഹിയില്‍ 523 പേരും മരിച്ചു. ഡല്‍ഹിയില്‍ 20834 പേര്‍ക്കും ഗുജറാത്തില്‍ 17200 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജസ്ഥാനില്‍ 198, മദ്ധ്യപ്രദേശില്‍ 358, ഉത്തര്‍പ്രദേശില്‍ 217, ബംഗാളില്‍ 325 എന്നിങ്ങനെയാണ് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം.

Related News