Loading ...

Home Gulf

കുവൈറ്റില്‍ ഇന്ന് 887 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു;156 ഇന്ത്യാക്കാര്‍

കുവൈറ്റ് : à´•àµà´µàµˆà´±àµà´±à´¿à´²àµâ€ ഇന്ന് 887 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 28649 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 6 മരണവും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.dr abകൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്നു ഇവര്‍ .ഇന്ന് കോവിഡ്‌ മരണം സ്ഥിരീകര്‍ക്കപ്പെട്ടവര്‍ ഏത്‌ രാജ്യക്കാരാണെന്ന് വ്യക്തമല്ല. രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 226ആയി.156 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 887 പേര്‍ക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്‌. à´‡à´¤à´Ÿà´•àµà´•à´‚ ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം 28649 ആയി. ഇവരില്‍ 8677 പേര്‍ ഇന്ത്യക്കാരാണ്‌.ഇന്ന് രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവര്‍ സമ്ബര്‍ക്കം വഴിയും ഉറവിടം അന്വേഷണത്തിലുള്ള വിഭാഗത്തില്‍ പെട്ടവരാണ്.ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്.ഫര്‍വ്വാനിയ 300അഹമദി 216ഹവല്ലി 117കേപിറ്റല്‍ 81ജഹറ 173രോഗ ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ താമസ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കണക്ക്‌ഫര്‍വ്വാനിയയില്‍ നിന്നും 74 പേരും ജിലീബില്‍ നിന്ന് 76 പേര്‍ക്കും ,അബ്ദലിയില്‍ നിന്ന് 39 പേര്‍ക്കും ഖൈത്താനില്‍ നിന്ന് 42 പേര്‍ക്കും മംഗഫ്‌ 38, വാഹയില്‍ നിന്ന് 36 പേര്‍ക്കുമാണു രോഗ ബാധ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്‌.ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട മറ്റു രാജ്യക്കാരുടെ എണ്ണംസ്വദേശികള്‍ 314ഈജിപ്ത്‌കാര്‍ 115ബംഗ്ലാദേശികള്‍ 96ഇന്ന് 1382പേരാണു രോഗ മുക്തി നേടിയത്‌. ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 14281ആയി. ആകെ 14142 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്‌.ഇവരില്‍ 187 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ്‌ അബ്ദുല്ല അല്‍ സനദ്‌ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Related News