Loading ...

Home Africa

ആഫ്രിക്ക വീണ്ടും എബോളയുടെ പിടിയില്‍; കോംഗോ ദ്വീപില്‍ പുതിയ ഇനം എബോള വൈറസ്

ഇക്വേറ്റര്‍: ആഫ്രിക്കന്‍ രാജ്യത്ത് എബോള വൈറസ് വീണ്ടു എത്തിയതായി സൂചന. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് എബോളയുടെ പുതിയ ജനുസ്സില്‍പെട്ട വൈറസിനെ തിരിച്ചറിഞ്ഞിരിക്കുന്നത്. ഇക്വറ്റോര്‍ പ്രവിശ്യയിലെ വാന്‍ഗാതാ ആരോഗ്യ മേഖലയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ ആറു പേരിലാണ് രോഗബാധ കണ്ടെത്തിയത്. ഇതില്‍ നാലു പേരും മരണപ്പെട്ടുവെന്നും രണ്ടുപേരുടെ നില ഗുരുതരമാണെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ലാബോറട്ടറികളിലെ പരിശോധനകളിലാണ് ആറില്‍ മൂന്ന് പേരുടെ വൈറസിനെ തിരിച്ചറിഞ്ഞത്.കൊറോണ വ്യാപനം ഒരു വശത്ത് ആഫ്രിക്കന്‍ രാജ്യങ്ങളെ കാര്യമായി ബാധിച്ചിരിക്കുകയാണ്. ഇതിനിടെ എബോള വൈറസ് വീണ്ടും എത്തിയത് ദരിദ്രരാജ്യങ്ങളില്‍ അതീവഗുരുതരമായ അവസ്ഥയുണ്ടാക്കുമെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നല്‍കുന്നത്. 'കൊറോണ മാത്രമല്ല മനുഷ്യ സമൂഹത്തിന് മാറാവിപത്തായിരിക്കുന്നത്. എബോളയും ഇനി വിട്ടൊഴിയില്ല. നമ്മുടെ എല്ലാവരുടേയും ശ്രദ്ധ ഇതിലേക്ക് വേണം' ലോകാരോഗ്യ സംഘടനാ മേധാവി ഗെബ്രിയേസൂസ് പറഞ്ഞു.'1976ല്‍ എബോള വൈറസ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കണ്ടെത്തിയ ശേഷം കോംഗോയില്‍ 11-ാം തവണയാണ് വൈറസ് ബാധയുണ്ടാകുന്നത്. ഇന്ന് ലോകം അതീവഗുരുതരാവസ്ഥയില്‍ നില്‍ക്കേ എബോള വീണ്ടും തലപൊക്കിയത് നമ്മളുടെ ശ്രദ്ധ ഇവിടേക്ക് കൂടുതലായി വേണ്ടിവന്നിരിക്കുകയാണ്. ആഫ്രിക്കയിലെ രാജ്യങ്ങള്‍ എബോള കൂടുതല്‍ ജനവാസമുള്ള നഗരങ്ങളിലേക്ക് പടരാതിരിക്കാനുള്ള പരിശ്രമത്തിലാണ്' ലോകാരോഗ്യ സംഘടനയുടെ ആഫ്രിക്കന്‍ മേഖല ചുമതല വഹിക്കുന്ന ഡോ. മാറ്റ്ഷിഡിസൊ മൊയ്തി അറിയിച്ചു.

Related News