Loading ...

Home health

‌ട്രെയിന്‍ യാത്ര; നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാം

രാജ്യത്ത് ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോ‌ടെ കൂടുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങി. എസി ട്രെയിന്‍ കൂടാതെ നോണ്‍ എസി ട്രെയിനുകളും സര്‍വ്വീസ് നടത്തുന്നുണ്ട്. ലോക്ഡൗണിനെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തലാക്കിയ ട്രെയിന്‍ സര്‍വ്വീസുകള്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുവാനാണ് നിലവില്‍ റെയില്‍വേയുടെ തീരുമാനം.ജൂണ്‍ മാസത്തിലെ ട്രെയിന്‍ യാത്രകള്‍ക്കായി 26 ലക്ഷം ആളുകളാണ് ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കുന്നത്. അതില്‍ തന്നെ ഇന്ന് മാത്രം 1.45 ലക്ഷം പേര്‍ ബുക്ക് ചെയ്തിരുന്നു. നിലവില്‍ തുരന്തോ, സംപര്‍ക് ക്രാന്തി, ജനശതാബ്ദി, പൂര്‍വ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ക്കാണ് മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്. à´Žà´¨àµà´¨à´¾à´²àµâ€ റെയില്‍വേ പുറത്തിറക്കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുവേണം ട്രെയിനില്‍ യാത്ര ചെയ്യുവാന്‍.മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെട്രെയിനില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കുന്നതല്ല. ജനറല്‍ കംപാര്‍‌ട്മെന്‍റുകളിലെ യാത്രക്കാരും സീറ്റ് ബുക്ക് ചെയ്യണം. ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 90 മിനിട്ട് മുന്‍പ് യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരിക്കണം. പ്ലാറ്റ്ഫോം ടിക്കറ്റുകള്‍ നല്കുന്നതല്ല. എല്ലാ യാത്രക്കാരെയും തെര്‍മല്‍ സ്കാനിങ്ങിനു വിധേയമാക്കും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ യാത്രചെയ്യുവാന്‍ അനുവദിക്കുകയുള്ളൂ എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാരെ യാത്ര ചെയ്യുവാന്‍ അനുവദിക്കില്ല.യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. സാനിറ്റൈസറുകള്‍ ഉപയോഗിക്കുകയും വേണം. എല്ലാ യാത്രക്കാരും ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്തിരിക്കണം.തിരഞ്ഞെടുത്ത കൗണ്ടറുകള്‍ വഴിയും ഓണ്‍ലൈനായും ‌ടിക്കറ്റ് ബുക്ക് ചെയ്യുവാനുള്ള സൗകര്യമുണ്ട്. മാസ്ക് ധരിച്ചെത്തുന്നവര്‍ക്കു മാത്രമേ ടിക്കറ്റ് നല്കുകയുള്ളൂ. ഞായറാഴ്ചകളില്‍ ടിക്കറ്റ് കൗണ്ടര്‍ തുറക്കില്ല.

Related News