Loading ...

Home International

ബെല്‍ജിയം രാജകുമാരന് കോവിഡ് സ്ഥിരീകരിച്ചു

ബാഴ്സലോണ : ബെല്‍ജിയം രാജകുമാരന്‍ ജൊവാക്വിമ്മിന് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞദിവസം, സ്പെയിനില്‍ നടന്ന ഒരു ആഘോഷ പരിപാടിക്ക് രാജകുമാരന്‍ പങ്കെടുത്തിരുന്നു.ഇവിടെ വെച്ചാണ്‌ രാജകുമാരന് കൊറോണ സ്ഥിരീകരിച്ചതെന്ന് ബെല്‍ജിയന്‍ കൊട്ടാരത്തിലെ ഔദ്യോഗിക വക്താവ് അറിയിച്ചു.ആഘോഷപരിപാടിയില്‍ കൊട്ടാരത്തിലെ എത്ര പേര്‍ പങ്കെടുത്തിരുന്നുവെന്നതിന്റെ കൃത്യമായ കണക്ക് ബെല്‍ജിയന്‍ കൊട്ടാരത്തിലെ ഔദ്യോഗിക വക്താവ് അറിയിച്ചിട്ടില്ല. അതേസമയം,കൊട്ടാരത്തിലെ 26 പേരുടെയൊപ്പമാണ് രാജകുമാരന്‍ ആഘോഷ പരിപാടിയില്‍ പങ്കെടുത്തതെന്ന് ബെല്‍ജിയത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.അതേസമയം ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ന്നു. 62,62,805 പേ​ര്‍​ക്കാ​ണ് ലോ​ക​ത്ത് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച​ത്. 3,73,855 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 28,46,523 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി

Related News